‘പൂർണിമയും ഇന്ദ്രജിത്തും ഒപ്പമില്ല!! പതിനെട്ടാം ജന്മദിനം ഒറ്റയ്ക്ക് ആഘോഷിച്ച് പ്രാർത്ഥന..’ – ഫോട്ടോസ് കാണാം

സിനിമ താരകുടുംബങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് പ്രതേക ഒരു താല്പര്യം കാണിക്കാറുണ്ട്. അതിപ്പോൾ സൂപ്പർസ്റ്റാറുകളുടെ കുടുംബ വിശേഷങ്ങൾ മുതൽ സാധാരണ താരങ്ങളുടെ വിശേഷം അറിയാൻ വരെ മലയാളികൾക്ക് താല്പര്യം ഏറെയാണ്. മലയാള സിനിമയിലെ ഒരു താരകുടുംബമാണ് അന്തരിച്ച നടൻ സുകുമാരന്റേത്. സുകുമാരന്റെ മരണത്തിന് ശേഷമാണ് മക്കൾ സിനിമയിലേക്ക് എത്തുന്നത്.

ഭാര്യ മല്ലികയും സിനിമയിൽ സജീവമാണ്. മക്കളായ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ ഇന്ന് സിനിമയിലെ തിരക്കുള്ള നടന്മാരാണ്. ഇരുവരും ഒരേ സമയമാണ് സിനിമയിലേക്ക് എത്തുന്നത്. 2002-ലാണ് ഇരുവരും സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. ഒരാൾ വില്ലനായി അഭിനയിച്ച് തുടങ്ങിയപ്പോൾ മറ്റെയാൾ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു കരിയർ ആരംഭിച്ചത്. രണ്ടു പേരും സിനിമയിൽ ഇരുവേഷങ്ങളിലും തിളങ്ങിയിട്ടുമുണ്ട്.

സിനിമയിൽ നായികയായി തിളങ്ങിയിട്ടുള്ള പൂർണിമയാണ് ഇന്ദ്രജിത്തിന്റെ ഭാര്യ. വിവാഹ ശേഷം പൂർണിമ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തെങ്കിലും ഇപ്പോൾ വീണ്ടും സജീവമാണ്. പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെ രണ്ട് പെൺകുട്ടികളും ഇന്ദ്രജിത്തിനുണ്ട്. ഇതിൽ പ്രാർത്ഥന സിനിമയിൽ പിന്നണി ഗായികയായി കഴിവുതെളിയിച്ചിട്ടുള്ള ഒരാളാണ്. മോഹൻലാൽ എന്ന സിനിമയിലെ ലാ ലാ ലാലേട്ടാ എന്ന ഗാനം പ്രാർത്ഥനയുടെ ശബ്ദത്തിലാണ് തരംഗമായി മാറിയത്.

ഉപരിപഠനത്തിന്റെ ഭാഗമായി പ്രാർത്ഥന യു.കെയിൽ പോയിരിക്കുകയാണ്. ഈ കഴിഞ്ഞ മാസമാണ് പ്രാർത്ഥന പോയത്. ഇപ്പോഴിതാ തന്റെ പതിനെട്ടാം ജന്മദിനം ഒറ്റയ്ക്ക് ലണ്ടനിലെ ഒരു റെസ്റ്റോറന്റിൽ ആഘോഷിച്ചിരിക്കുകയാണ്. “18 നിനക്ക് നന്നായി തോന്നുന്നു..”, എന്ന കമന്റാണ് അമ്മ പൂർണിമ പോസ്റ്റിന് താഴെ നൽകിയത്. പാത്തു എന്നാണ് മകളെ ഇന്ദ്രജിത്തും പൂർണിമയും വിളിക്കുന്നത്.