‘എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്..’ – നിറവയറുമായി ശ്രീനിഷിന് ഒപ്പം പേളി മാണി

അവതരണ രംഗത്ത് തന്റേതായ ഒരു ശൈലി കൊണ്ടുവന്ന് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് നടിയും അവതാരകയുമായ പേളി മാണി. ഏഷ്യാനെറ്റിൽ ബിഗ് ബോസിൽ മത്സരാർത്ഥിയായ പങ്കെടുത്തിട്ടുള്ള അതിൽ രണ്ടാം സ്ഥാനം നേടുന്നതിന് ഒപ്പം ജീവിതപങ്കാളിയെയും അതിലൂടെയാണ് കണ്ടെത്തിയത്. സഹമത്സരാർത്ഥിയായ ശ്രീനിഷുമായി പേളി പ്രണയിച്ച് വിവാഹിതരാവുകയും ചെയ്തു.

നില എന്ന പേരിൽ ഒരു മകളും താരദമ്പതികൾക്കുണ്ട്. ഇപ്പോൾ പേളി രണ്ടാമതും ഗർഭിണിയാണ്. വീണ്ടും അമ്മയാകാൻ ഒരുങ്ങുമ്പോൾ ആദ്യ തവണ സമൂഹ മാധ്യമങ്ങളിൽ ലഭിച്ച അതെ സ്വീകാര്യത തന്നെയാണ് പേളിയുടെ വിശേഷങ്ങൾക്ക് ഇപ്പോഴും ലഭിക്കുന്നത്. ഇപ്പോഴിതാ നിറവയറുമായി ശ്രീനിഷിന് ഒപ്പം നിൽക്കുന്ന ഒരു മനോഹരമായ ഫോട്ടോഷൂട്ട് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് പേളി മാണി.

“എന്റെ ബെസ്റ്റ് ഹാഫ്.. ശ്രീനിഷ്.. നീ എനിക്ക് എത്രമാത്രം അർത്ഥമാക്കുന്നുവെന്ന് വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയില്ല. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം നീയാണ്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു..”, പേളി ശ്രീനിഷിന് ഒപ്പമുള്ള ഫോട്ടോഷൂട്ട് പങ്കുവച്ചുകൊണ്ട് കുറിച്ചു. ബിഗ് ബോസിന്റെ സമയം മുതൽ പേർളിഷ് എന്നാണ് ശ്രീനിഷിനെയും പേളിയും ചേർന്ന് ആരാധകർ വിളിക്കുന്നത്.

ഇപ്പോഴും അത് തന്നെയാണ് അവർ വിളിക്കുന്നത്. ഹേറ്റേഴ്സ് ഇല്ലാത്ത ജോഡി, നിങ്ങളുടെ പ്രണയം ബിഗ് ബോസ് സമയത്ത് തന്ത്രം ആണെന്ന് പറഞ്ഞവർ കാണട്ടെ എന്നും ശ്രീനിയെ പോലെയൊരു ഭർത്താവിനെ കിട്ടിയത് പേളിയുടെ ഭാഗ്യം ആണെന്നും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. പേളിയുടെ ഗർഭവിശേഷങ്ങൾ എല്ലാം യൂട്യൂബറായ താരം അതിലൂടെ പങ്കുവെക്കാറുണ്ട്. ലക്ഷക്കണക്കിന് വ്യൂസ് ആണ് അതിലൂടെ ലഭിക്കാറുള്ളത്.