‘ഓൾ ഈസ് വെൽ!! ഇൻകം ടാക്സ് റെയ്ഡിന് പിന്നാലെ പേളി മാണിയുടെ പ്രതികരണം..’ – ഒപ്പമുണ്ടെന്ന് ആരാധകർ

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ പ്രമുഖരായ യൂട്യൂബർസിന് എതിരെ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഉണ്ടായത്. പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 25 കോടിയിൽ അധികം രൂപയുടെ നികുതി വെട്ടിപ്പാണ്‌ മൊത്തംപേരിൽ നിന്നും കൂടി കണ്ടെത്തിയത്. യൂട്യൂബ് വരുമാനം കൂടാതെ മറ്റുവഴിയും ഇവർ വലിയ രീതിയിൽ സമ്പാദിക്കുന്നുണ്ടെന്നും പലതും ടാക്സ് നൽകാതെയാണ് ഇവർ മുന്നോട്ട് പോയിരുന്നത്.

13 യൂട്യൂബർമാർക്ക് എതിരെയാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. അതിൽ മലയാളികൾക്ക് യൂട്യൂബർ എന്ന നിലയിൽ മാത്രമല്ല അവതാരക എന്ന നിലയിലും മലയാളികൾക്ക് ഇടയിൽ അറിയപ്പെടുന്ന ഒരാളാണ് പേളി മാണി. പേളിയുടെ അവതരണ മികവ് കൊണ്ട് ശ്രദ്ധനേടിയ ശേഷം 2 വർഷമായി മാത്രമാണ് പേളി യൂട്യൂബറായും സജീവമായി വീഡിയോ ചെയ്യാൻ തുടങ്ങിയത്. റെയ്ഡ് നടന്നവരിൽ പേളിയും ഉണ്ടെന്ന് അറിഞ്ഞപ്പോൾ പലരും ഞെട്ടിയിരുന്നു.

ഇപ്പോഴിതാ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി വന്നിരിക്കുകയാണ് പേളി മാണി. ഇൻസ്റ്റാഗ്രാമിൽ തന്റെ ചിത്രം അടക്കം പേളി പോസ്റ്റ് ഇട്ടിരുന്നു. “ഓൾ ഈസ് വെൽ.. ഓൾ ഈസ് വെൽ.. എപ്പോഴും എന്നിൽ വിശ്വസിച്ചതിനും എന്നെ വിശ്വസിച്ചതിനും നന്ദി.. എല്ലാവർക്കും സമാധാന സ്നേഹവും സംഗീതവും..”, എന്നാണ് പേളി തന്റെ ചിത്രത്തോടൊപ്പം കുറിച്ചത്. പന്ത്രണ്ട് മണിക്കൂറോളം നീണ്ടു നിന്ന് റെയ്ഡ് ആയിരുന്നു.

പേളിയും ടാക്സ് വെട്ടിപ്പ് നടത്തിയോ എന്നൊന്നും വിവരം പുറത്തുവന്നിട്ടില്ല. എന്തായാലും താരത്തിന്റെ പ്രതികരണം ആരാധകർക്ക് ആവേശമായിരിക്കുകയാണ്. ഒപ്പമുണ്ടെന്നും തളർത്താൻ ആവില്ലെന്നും പലരും പേളിയുടെ പോസ്റ്റിന് താഴെ പിന്തുണച്ച് കമന്റുകളും ഇട്ടിട്ടുണ്ട്. പേളിയും ഭർത്താവും സീരിയൽ നടനായ ശ്രീനിഷ് അരവിന്ദും മകൾ നിലയും ചേർന്ന് നിരവധി വീഡിയോസ് ആയിരുന്നു യൂട്യൂബിൽ പങ്കുവച്ചിരുന്നത്.