മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു അവതാരകയാണ് പേളി മാണി. ഇന്ത്യാവിഷൻ ചാനലിലൂടെ അവതാരകയായി തുടങ്ങിയ പേളി പിന്നീട് അമൃത ടിവിയിലും ശേഷം മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസിലും അവതാരകയായി എത്തി. ഡി ഫോർ ഡാൻസിൽ വന്ന ശേഷമാണ് പേളിയെ പ്രേക്ഷകർ കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങിയത്. വേറിട്ട അഭിനയ ശൈലി തന്നെയാണ് അതിന് കാരണം.
വിവാഹിതയായ പേളി ഇപ്പോൾ തന്റെ രണ്ടാം കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. താൻ രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്ന വിവരം ഈ കഴിഞ്ഞ ദിവസമാണ് ആരാധകരുമായി പങ്കുവച്ചത്. പേളിയുടെ ആദ്യ കുഞ്ഞിനെ വരവേറ്റത് തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആയിരുന്നു. പ്രമുഖ മാധ്യമങ്ങളിൽ ഉൾപ്പടെ പേളി ഗർഭിണിയായിരുന്ന സമയം മുതലുള്ള ഓരോ വാർത്തകളും നിറഞ്ഞിരുന്നു.
അത് തന്നെയാണ് ഈ തവണയും സംഭവിക്കുന്നത്. പേളി കുഞ്ഞുവയറിൽ ചെയ്ത ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ആരാധകർക്ക് ഇടയിൽ ചർച്ചയായിരിക്കുകയാണ്. പേളി പ്രൊഡക്ഷൻസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. കുഞ്ഞുവയറിൽ കൈപിടിച്ച് നിൽക്കുന്ന ഫോട്ടോ പേളി പങ്കുവച്ചു. പേളിയുടെ അനിയത്തി റേച്ചൽ മാണിയും രണ്ടാം കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്. അതിന്റെ ബേബി ഷവർ ചിത്രങ്ങളും നേരത്തെ പേളി പോസ്റ്റ് ചെയ്തിരുന്നു.
ബിഗ് ബോസിലൂടെ പരിചയപ്പെട്ട ശ്രീനിഷ് അരവിന്ദുമായിട്ടാണ് പേളി വിവാഹിതയായത്. പേളിയും ശ്രീനിഷും ബിഗ് ബോസിൽ വച്ച് പ്രണയത്തിൽ ആയവരാണ്. പേളി ആണ് തന്റെ പ്രണയം ആദ്യം തുറന്ന് പറഞ്ഞത്. അന്ന് അത് ഷോയ്ക്ക് വേണ്ടി ചെയ്തതാണെന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും വിവാഹിതരായതോടെ അത് മാറിയിരുന്നു. നില എന്നാണ് പേളിയുടെ ആദ്യ കുഞ്ഞിന്റെ പേര്.