December 11, 2023

‘കടൽ കാഴ്ചകൾ ആസ്വദിച്ച് നടി പേളി മാണി, തൂവെള്ളയിൽ ഹോട്ട് ലുക്കിൽ താരം..’ – വീഡിയോ വൈറൽ

നടിയും അവതാരകയുമായ താരമാണ് പേളി മാണി. അവതരണ രംഗത്ത് തന്റെ കരിയർ ആരംഭിച്ച പേളി മാണി, ഇന്ത്യവിഷൻ ചാനലിൽ ഒരു പ്രോഗ്രാമിലൂടെയാണ് തുടങ്ങിയത്. ഡി ഫോർ ഡാൻസിന്റെ അവതാരകയായി എത്തിയ ശേഷമാണ് പേളി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. ആ സമയത്ത് തന്നെ പേളിക്ക് സിനിമകളിൽ അഭിനയിക്കാനും അവസരങ്ങൾ ലഭിക്കുകയും ചെയ്തു.

ദുൽഖർ സൽമാൻ നായകനായ നീല ആകാശം പച്ചക്കടൽ ചുവന്ന ഭൂമിയിലാണ് പേളി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ പേളി അഭിനയിച്ചിട്ടുണ്ട്. ഡബിൾ ബാരൽ, പ്രേതം, പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങിയ സിനിമകളിൽ പേളി അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥിയായി എത്തിയ പേളി അതിൽ രണ്ടാം സ്ഥാനം നേടിയതോടൊപ്പം വേറെയും നേട്ടങ്ങളുണ്ടായി.

പേളി ആ ഷോയിൽ പങ്കെടുക്കുമ്പോഴാണ് അതിലെ സഹമത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദും പ്രണയത്തിലാവുന്നത്. ഷോ കഴിഞ്ഞിറങ്ങിയ ഇരുവരും തമ്മിൽ വിവാഹിതരാവുകയും ചെയ്തു. നില എന്ന പേരിൽ ഒരു മകളും ഇരുവർക്കുമുണ്ട്. ലുഡോ എന്ന ഹിന്ദി ചിത്രത്തിലും പേളി അഭിനയിച്ചിട്ടുണ്ടായിരുന്നു. അജിത് നായകനായ വല്ലിമൈയാണ് പേളിയുടെ അവസാനമായി ഇറങ്ങിയ സിനിമ.

തന്റെ ഭർത്താവ് ശ്രീനിഷ് എടുത്ത ഒരു വീഡിയോ പേളി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്. കടലിലൂടെ ഒരു ബോട്ടിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് ഇത്. തൂവെള്ള നിറത്തിലെ ഔട്ട്.ഫിറ്റിൽ ഹോട്ട് ലുക്കിലാണ് വീഡിയോയിൽ പേളിയെ കാണുന്നത്. “ശ്രീനിഷ് ചില നിമിഷങ്ങൾ പകർത്തി.. കാറ്റിനൊപ്പം വൈബ് ചെയ്യുന്നു..”, പേളി വീഡിയോടൊപ്പം കുറിച്ചു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)