‘പാരമ്പര്യങ്ങളെ ഉൾക്കൊള്ളുന്നു!! തൃക്കാർത്തിക ദീപം തെളിയിച്ച് മാളവിക ജയറാം..’ – ഫോട്ടോസ് വൈറൽ

തമിഴ് നാട്ടിലും കേരളത്തിലും ഹിന്ദി വിശ്വാസികൾ ആചരിക്കുന്ന ഒരു വിശേഷദിവസമാണ് തൃക്കാർത്തിക. വൃശ്ചിക മാസത്തിലെ കാർത്തികയും പൗർണമിയും ചേർന്ന് വരുന്ന ദിവസമാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. കേരളത്തിലെയും തമിഴ് നാട്ടിലെയും ക്ഷേത്രങ്ങളിൽ കാർത്തിക ദിവസം വിശേഷാൽ ചടങ്ങുകൾ നടത്താറുണ്ട്. ഈ ദിനങ്ങളിൽ വീടുകളിലും വിശ്വാസികൾ പ്രതേക കാര്യങ്ങൾ ചെയ്യാറുണ്ട്.

സന്ധ്യക്ക്‌ മൺചിരാതുകളിൽ കാർത്തിക ദീപം കത്തിച്ച് നാടെങ്ങും തൃക്കർത്തികയാഘോഷിക്കുന്നത്. സിനിമ, സീരിയൽ താരങ്ങൾ ഈ വിശേഷ ദിവസം കാർത്തിക ദീപം കൊളുത്തുന്ന ചിത്രങ്ങളും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ആ പോസ്റ്റുകളും വിശ്വാസസമൂഹം ഏറ്റെടുക്കാറുമുണ്ട്. ആരാധകർക്ക് തൃക്കാർത്തിക ആശംസകളും താരങ്ങൾ നേരാറുണ്ട്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായ ജയറാമിന്റെ മകൾ ചക്കി എന്ന് വിളിക്കുന്ന മാളവിക ജയറാം ദീപം തെളിയിച്ച് മൺചിരാതു കൈയിൽ പിടിച്ച് വീടിന്റെ പടിയിൽ ഇരിക്കുന്ന ഫോട്ടോസ് തന്റെ ഇൻസ്റ്റാഗ്രാം പങ്കുവച്ചിട്ടുണ്ട്. ജയറാമും കുടുംബവും കടുത്ത ഈശ്വര വിശ്വാസികളാണെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്. മക്കളും ആ കാര്യത്തിൽ ഒട്ടും പിന്നിലല്ല എന്ന് തെളിഞ്ഞിരിക്കുകയാണ്.

മാളവികയ്ക്ക് തൃക്കാർത്തിക ആശംസിച്ച് നിരവധി ആളുകളാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. മോഡലിംഗ് മേഖലയിൽ സജീവമായി നിൽക്കുന്ന മാളവിക വൈകാതെ തന്നെ സിനിമയിൽ നായികയായി അരങ്ങേറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ജയറാമിന്റെ മൂത്തമകൻ കാളിദാസ് ഇന്ന് തമിഴിലും മലയാളത്തിലും ഏറെ തിരക്കുള്ള ഒരു യുവനടനാണ്. അതുകൊണ്ട് മാളവികയും അഭിനയത്തിലേക്ക് എത്തുമെന്ന് മലയാളികൾ കരുതുന്നു.