മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള പ്രിയനടിയാണ് പാർവതി തിരുവോത്ത്. 34-കാരിയായ പാർവതി സിനിമയിലേക്ക് വരുന്നത് 2006-ൽ ആണെങ്കിലും സജീവമായി അഭിനയിച്ച് തുടങ്ങിയത് 2014 മുതലാണ്. ഒരു സഹനടിയുടെ റോളിൽ നിന്നും മലയാള സിനിമയിലെ മുൻനിര നായികയായി പാർവതി മാറി കഴിഞ്ഞു. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലാണ് പാർവതി തിരുവോത്ത് ആദ്യമായി അഭിനയിക്കുന്നത്.
അവിടെ നിന്നും ഇപ്പോൾ മമ്മൂട്ടിയുടെ നായികയായി പുഴുവെന്ന സിനിമയിൽ പാർവതി അഭിനയിച്ചു കഴിഞ്ഞു. ഇതിനിടയിൽ തന്റെ കഴിവ് തെളിയിച്ച ഒരുപിടി നല്ല കഥാപാത്രങ്ങൾ പാർവതി അവതരിപ്പിച്ചിട്ടുണ്ട്. ഏതൊരു അഭിനയത്രിയും ആഗ്രഹിക്കുന്ന റോളുകളാണ് പാർവതി ചെയ്തിരിക്കുന്നത്. ഒ.ടി.ടിയിൽ ഇറങ്ങിയ പുഴുവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
അതിന്റെ സന്തോഷം പാർവതി ആഘോഷിച്ചിരിക്കുകയാണ്. ഏതൊരാളും ചെയ്യാൻ ആഗ്രഹിക്കുന്ന സ്കൈ ഡൈവ് ചെയ്യുന്ന വീഡിയോയും ഫോട്ടോസും ആരാധകർക്ക് ഒപ്പം പങ്കുവച്ചിട്ടിട്ടുണ്ട് പാർവതി. അത് ചെയ്യുമ്പോഴുള്ള ആവേശവും സന്തോഷവും പാർവതിയുടെ മുഖത്തുള്ള വീഡിയോയിൽ കാണാൻ പറ്റും. ദുബൈയിലെ സ്കൈ ഡൈവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ താരം പങ്കുവച്ചത്.
മികച്ച പ്രതികരണമാണ് വീഡിയോക്കും ഫോട്ടോസിനും ആരാധകരിൽ നിന്നും ലഭിച്ചത്. പാർവതി തിരുവോത്ത് എയറിലാണ് എന്നാണ് ചിലരുടെ രസകരമായ കമന്റുകൾ. എത്രയടി മുകളിൽ നിന്നുമാണ് ഡൈവ് ചെയ്തതെന്നൊക്കെ ചിലർ ചോദിച്ചെങ്കിലും താരം മറുപടി നൽകിയിട്ടില്ല. മലയാളത്തിൽ ഹെർ, തെലുങ്കിൽ ദൂത്ത് എന്ന വെബ് സീരീസ് എന്നിവയാണ് പാർവതിയുടെ ഇനി ഇറങ്ങാനുള്ളത്.