‘കൂട്ടുകാരികൾക്ക് ഒപ്പം ഗോവയിൽ സമയം ചിലവഴിച്ച് നടി പാർവതി, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ കാണാം

സിനിമയിൽ വന്നിട്ട് ഏകദേശം പതിനാറോളം വർഷങ്ങൾ പിന്നിട്ട് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനയത്രിയാണ് നടി പാർവതി തിരുവോത്ത്. വിനോദയാത്രയിൽ മുകേഷിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ച ശേഷമാണ് പാർവതിയെ മലയാളികൾ തിരിച്ചറിയുന്നതെങ്കിലും അതിന് മുമ്പ് രണ്ട് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന് ഒപ്പം നായികയായി ഫ്ലാഷിൽ പാർവതി അതിന് ശേഷം അഭിനയിച്ചു.

ഏഴ് വർഷത്തോളം സിനിമയിൽ മികച്ച വേഷങ്ങൾ ലഭിക്കാതെ പാർവതി ഒരുപാട് പ്രയാസപ്പെട്ടിരുന്നു. ഇതിനിടയിൽ ധനുഷിന്റെ നായികയായി മര്യൻ എന്ന ചിത്രത്തിൽ അഭിനയിച്ച ശ്രദ്ധനേടുകയും അതിന് ശേഷം മലയാളത്തിൽ ബാംഗ്ലൂർ ഡേയ്സിൽ ദുൽഖറിന്റെ നായികയായി അഭിനയിക്കുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് മലയാള സിനിമയിലെ മുൻനിര നായികയായി പാർവതി മാറുകയും ചെയ്തു.

സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഡബ്ല്യൂ സി സി എന്ന സംഘടന തുടങ്ങാൻ മുന്നിൽ നിൽക്കുകയും ചെയ്തു. അതിന്റെ പേരിൽ സിനിമകളിൽ നിന്ന് ഒതുക്കി നിർത്താൻ ശ്രമവും നടക്കുന്നുണ്ട്. ഈ തലമുറയിലെ മികച്ച നടിമാരിൽ ഒരാളാണ് പാർവതി എന്നതിൽ സംശയമില്ല. പല സിനിമകളിലൂടെ അഭിനയത്തിലൂടെ പാർവതി അത് തെളിയിച്ചിട്ടുമുണ്ട്.

സിനിമയിൽ നിന്നുള്ള ഒരുപാട് സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന പാർവതി തന്റെ കൂട്ടുകാരികൾക്ക് ഒപ്പം അടിച്ചുപൊളിക്കാനായി ഗോവയിലേക്ക് പോയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങൾ പാർവതി പോസ്റ്റ് ചെയ്തിട്ടുണ്ട്. നടി റിമ കല്ലിങ്കലിനെയും ചിത്രങ്ങളിൽ കാണാം. പാർവതി സ്റ്റൈലിഷ് ലുക്കിൽ നടന്നു വരുന്ന ഒരു വീഡിയോ ഇതോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നുണ്ട്.