‘അപർണ ബാലമുരളിയാണോ ഇത്!! ഗ്ലാമറസ് ലുക്കിൽ അവാർഡ് നൈറ്റിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അപർണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രമായി തകർത്ത് അഭിനയിച്ച അപർണയ്ക്ക് ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ സാധിച്ചിരുന്നു. അതെ വർഷം തന്നെ വേറെയും അവസരം താരത്തിന് ലഭിച്ചു.

ഒരു മുത്തശ്ശി ഗദയിൽ ഇരട്ടവേഷത്തിൽ അപർണ അഭിനയിച്ചു. 8 തോട്ടക്കലിലൂടെ തമിഴിലും അരങ്ങേറിയ അപർണ പതിയെ പതിയെ തെന്നിന്ത്യൻ അഭിനയത്തി എന്ന ലേബലിൽ എത്തി. കുട്ടികാലം മുതൽ ക്ലാസിക്കൽ നൃത്തം പഠിക്കുന്ന ഒരാളുകൂടിയാണ് അപർണ. സൺഡേ ഹോളിഡേ, ബി.ടെക് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അപർണ നായികയായി അഭിനയിച്ചിട്ടുണ്ട്.

ആറ് വർഷത്തിനുള്ളിൽ തന്നെ നാഷണൽ അവാർഡും നേടിയെടുത്തിരിക്കുകയാണ് അപർണ. തമിഴിൽ സൂര്യയുടെ നായികയായി സൂരറൈ പോട്ര്‌ എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് അപർണയ്ക്ക് ദേശീയ അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതോടുകൂടി അപർണയുടെ താരപരിവേഷവും ഒറ്റയടിക്ക് കൂടി വരികയും ചെയ്തു.

ഇപ്പോഴിതാ അപർണ ഫിലിം ഫെയർ അവാർഡിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. കറുപ്പിൽ ഗ്ലാമറസ് ലുക്കിലാണ് അവാർഡ് നൈറ്റിൽ അപർണ എത്തിയത്. നാടൻ വേഷങ്ങളിൽ കണ്ട അപർണ തന്നെയാണോ ഇതെന്ന് ഒറ്റനോട്ടത്തിൽ സംശയിച്ചു പോവുകയും ചെയ്യും. എന്തായാലും അപർണ ഈ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞരിക്കുകയാണ്.


Posted

in

by