‘മാലിക്കിലെ ഡോക്ടർ ആണോ ഇത്!! ഗ്ലാമറസ് ലുക്കിൽ നടി പാർവതി ആർ കൃഷ്ണ..’ – വീഡിയോ വൈറൽ

ഇന്ദ്രജിത്ത് നായകനായ ഏയ്ഞ്ചൽസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി പാർവതി ആർ കൃഷ്ണ. അതിന് മുമ്പ് ടെലിവിഷൻ അവതാരകയായി ചെറുതായി തിളങ്ങിയ പാർവതി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത് സീരിയലുകളിലൂടെയാണ്. അമ്മമാനസം എന്ന സീരിയലിലാണ് പാർവതി ആദ്യമായി അഭിനയിക്കുന്നത്. ഈശ്വരൻ സാക്ഷിയായി, രാത്രി മഴ തുടങ്ങിയ പരമ്പരകളിലും പാർവതി അഭിനയിച്ചു.

ഓരോ സീരിയൽ കഴിയുമ്പോഴും പാർവതി സിനിമയിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഹൃദയരാഗം, കുട്ടികലവറ തുടങ്ങിയ ഷോകളിൽ അവതാരകയായ പാർവതി ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ്. അതിലെ പാർവതിയുടെ അവതരണ ശൈലി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർ കൂടിയാണ് പാർവതി.

ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന സിനിമയാണ് പാർവതിക്ക് സിനിമ പ്രേക്ഷകർക്ക് ഇടയിൽ പ്രിയങ്കരിയാക്കി മാറ്റിയത്. അതിൽ ഡോക്ടർ ഷെറിൻ എന്ന നിർണായകമായ കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. ക്ലൈമാക്സിലെ പാർവതിയുടെ പ്രകടനം ഇന്നും പ്രേക്ഷകർ ഓർത്തിക്കുന്നുണ്ടാവും. ഈ അടുത്തിടെ റിലീസായ കഠിന കടോരമീ അണ്ഡകടാഹമാണ് അവസാനം ഇറങ്ങിയ ചിത്രം.

കിടിലം ഷോയിൽ അവതാരകയായി ഓരോ എപ്പിസോഡിലും പാർവതി ഇടുന്ന ഔട്ട് ഫിറ്റിന്റെ ഫോട്ടോസും വീഡിയോസും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഈ അടുത്തിടെ കഴിഞ്ഞ എപ്പിസോഡിൽ പാർവതി ധരിച്ച കോസ്റ്റിയൂമിൽ ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് പാർവതി. ഹോട്ട് ലുക്കിലാണ് പാർവതിയെ കാണാൻ സാധിക്കുന്നത്. മാത്യൂസ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തത്. ഡൊമിനിക് ആണ് സ്റ്റൈലിംഗ് ചെയ്തത്.

View this post on Instagram

A post shared by PARVATHY (@parvathy_r_krishna)