ഷോർട്ട് ഫിലിമുകളിലും മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിച്ച ശേഷം ടെലിവിഷൻ രംഗത്തേക്ക് എത്തുകയും മലയാളികളുടെ ശ്രദ്ധനേടി എടുക്കുകയും ചെയ്ത താരമാണ് നടി പാർവതി ആർ കൃഷ്ണ. സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത അമ്മ മാനസം എന്ന പരമ്പരയിലാണ് പാർവതി ആദ്യമായി അഭിനയിക്കുന്നത്. അതിന് മുമ്പ് ചില ഷോർട്ട് ഫിലിമുകളിൽ പാർവതി അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധനേടിയത് ഇതിലൂടെയാണ്.
പക്ഷേ ഫ്ലാവേഴ്സ് ചാനലിൽ ഈശ്വരൻ സാക്ഷിയായി എന്ന പരമ്പരയാണ് പാർവതിയുടെ കരിയറിൽ മാറ്റങ്ങൾ ഉണ്ടാക്കി കൊടുത്തത്. അതിലെ മീനാക്ഷി എന്ന കഥാപാത്രമായി അഭിനയിച്ച പാർവതി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഫ്ലാവേഴ്സിലെ തന്നെ രാത്രി മഴ എന്ന പരമ്പരയിലും പാർവതി അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം പാർവതിക്ക് സിനിമയിലും അവസരം ലഭിച്ചിട്ടുണ്ട്. ഏയ്ഞ്ചൽസ് ആണ് പാർവതിയുടെ ആദ്യ സിനിമ.
ലോക്ക് ഡൗൺ നാളിൽ പുറത്തിറങ്ങിയ മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ അഭിനയിച്ച ശേഷം താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചു. മാലിക്കിലെ ഡോക്ടർ ഷെറിൻ എന്ന കഥാപാത്രമാണ് പാർവതി ചെയ്തത്. ഇപ്പോൾ മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിലെ അവതാരകയാണ് പാർവതി കൃഷ്ണ. പത്തനംതിട്ട കോന്നി സ്വദേശിനിയാണ് പാർവതി.
കിടിലം പ്രോഗ്രാമിൽ പങ്കെടുക്കുമ്പോൾ പാർവതി ഇടാറുള്ള വസ്ത്രങ്ങൾ ടെലിവിഷൻ പ്രേക്ഷകരായ സ്ത്രീകൾ ഏറെ ശ്രദ്ധിക്കാറുണ്ട്. ഏറെ വ്യത്യസ്തമായ വേഷങ്ങളാണ് പാർവതി ഇടാറുള്ളത്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിൽ കിടിലത്തിൽ പങ്കെടുത്തപ്പോഴുള്ള പാർവതിയുടെ ഫോട്ടോസാണ് ശ്രദ്ധനേടുന്നത്. നിതിൻ മോഹനാണ് പാർവതിയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്. ഹോട്ടിയാണല്ലോ എന്ന് ആരാധകർ കമന്റും ഇട്ടിട്ടുണ്ട്.