സിനിമയിൽ ജോഡികളായി അഭിനയിച്ച് പിന്നീട് വിവാഹിതരായിട്ടുള്ള ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. മലയാളത്തിൽ അത്തരത്തിൽ നായകനും നായികയുമായി ജോഡികളായി അഭിനയിച്ച് പിന്നീട് പ്രണയത്തിലായി വിവാഹിതരായ ദമ്പതികളാണ് ജയറാമും പാർവതിയും. 1992-ലാണ് ജയറാമും പാർവതിയും തമ്മിൽ വിവാഹിതരാകുന്നത്. അതിന് മുമ്പ് ഇരുവരും നിരവധി സിനിമകളിൽ ജോഡികളായി അഭിനയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് ഇപ്പുറം തങ്ങളുടെ മകനായ കാളിദാസിന്റെ വിവാഹ നിശ്ചയ ദിനത്തിൽ ജയറാമിന് ഒപ്പം നിൽക്കുന്ന ഫോട്ടോ പാർവതി വീണ്ടും പങ്കുവച്ചപ്പോൾ ആരാധകർ ഒന്നടങ്കം അത് ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരുടെയും പ്രായം പിറകിലേക്കാണോ എന്നാണോ മലയാളി സിനിമ പ്രേക്ഷകരുടെ ഇരുവരുടെയും ആരാധകരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ചായിരുന്നു മകന്റെ വിവാഹ നിശ്ചയം.
ജയറാമിന് ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവച്ചതോടെ വർഷങ്ങൾക്ക് മുമ്പും ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള ചിത്രങ്ങളും ആരാധകർ വീണ്ടും പൊക്കിയെടുത്തു. അന്നും ഇന്നും ഒരുപോലെയാണെന്നാണ് ആരാധകർ പറയുന്നത്. ജയറാമിന് ഇപ്പോൾ 57, പാർവതിക്ക് 53 ആണ് പ്രായം. 30 വർഷങ്ങൾക്ക് ഇപ്പുറം അതെ ലുക്കിൽ തന്നെ ജയറാമും ഭാര്യ പാർവതിയും നിൽക്കുന്നുമുണ്ട്.
“എന്റെ മകൻ.. എന്റെ കണ്ണമ്മേ.. നീ എന്നേക്കും എന്റെ അഭിമാനമാണ്. ഇപ്പോൾ നീ നിന്റെ ജീവിതത്തിലെ പ്രണയത്തിന് ഒപ്പം എന്നും സ്നേഹിക്കുന്ന സുന്ദരിയായ താരിണി കലിംഗരായറുമായി ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. ‘ലിറ്റിൽ’ എന്ന് അവളെ ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കപ്പെടട്ടെ.. നിങ്ങളെ രണ്ടുപേരെയും ഒരുപാട് സ്നേഹിക്കുന്നു..”, പാർവതി മകന്റെ നിശ്ചയത്തിന്റെ ഫോട്ടോ പങ്കുവച്ച് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.