മലയാള സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് നടി പാർവതി തിരുവോത്ത്. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങളിലും അധികം ശ്രദ്ധിക്കാത്ത നായികാ വേഷങ്ങളും ചെയ്ത പാർവതി ഒരു സമയം കഴിഞ്ഞപ്പോൾ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടി. ഓരോ കഥാപാത്രം കഴിയുമ്പോഴും തന്നിലെ അഭിനയത്രിയെ കൂടുതൽ മികച്ചതാക്കാൻ പാർവതി ശ്രമിച്ചു.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുള്ളതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരാളാണ് പാർവതി. ഡബ്ല്യൂ.സി.സി പോലെയുള്ള സംഘടന തുടങ്ങിയ തുടക്കക്കാരിൽ ഒരാളാണ് പാർവതി. സൂപ്പർതാരങ്ങൾക്ക് എതിരെ പോലെ പരസ്യമായി പ്രതികരിച്ചിട്ടുള്ള ഒരാളാണ് പാർവതി. അതുകൊണ്ട് തന്നെയാണ് പാർവതി മാറ്റിനിർത്തപ്പെടുന്നത്.
എങ്കിലും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ പാർവതി നന്നായി തന്നെ ചെയ്യാറുണ്ട്. പുഴു, വണ്ടർ വുമൺ എന്നിവയാണ് പാർവതിയുടെ അവസാനം ഇറങ്ങിയ സിനിമകൾ. ഇനി പാർവതിയുടെ ആരാധകർ ഏറെ പ്രതീക്ഷ വെക്കുന്ന ഒരു ചിത്രമാണ് വരുന്നത്. ചിയാൻ വിക്രമിന് ഒപ്പമുള്ള തങ്കലാൻ എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. ഇത് കൂടാതെ മലയാളത്തിൽ രണ്ട് സിനിമകളും താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിലും സജീവമായി നിൽക്കുന്ന പാർവതി ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റാത്ത ലുക്കിൽ പാർവതി ഒരു ഷൂട്ട് ചെയ്തിരിക്കുകയാണ്. സ്മിജിയുടെ സ്റ്റൈലിങ്ങിൽ സാംസൺ ലെയ് ചെയ്ത മേക്കപ്പിൽ വെറൈറ്റി മേക്കോവറിലാണ് പാർവതി തിളങ്ങിയത്. ഷാഫി ഷകീർ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഒരു എഐ ചിത്രം പോലെയുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടു.