സിനിമയിലേക്ക് വൈകിയെത്തുന്ന താരങ്ങളെ എന്നും മലയാളി പ്രേക്ഷകർ ഉറ്റുനോക്കാറുണ്ട്. വിവാഹിതയായ ശേഷം സിനിമയിൽ നായികയായി അഭിനയിക്കുക എന്ന് പറയുന്നത് ഇപ്പോൾ ഏറെ കാണാറുണ്ടെങ്കിലും 10 വർഷങ്ങൾക്ക് മുമ്പ് അത്ര സജീവമായി കണ്ടിരുന്ന ഒന്നല്ല. വളരെ കുറച്ച് നടിമാർക്ക് മാത്രമേ അത് സാധിച്ചിട്ടുള്ളൂ. അതും വിവാഹിതയായ ശേഷം സിനിമയിൽ നായികയായി അരങ്ങേറുന്നതും അതിലും കുറവാണ്.
അത്തരത്തിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന താരസുന്ദരിയാണ് നടി നൈല ഉഷ. നൈല വിവാഹിതയായ ശേഷം സിനിമയിൽ അഭിനയിച്ചു തുടങ്ങിയ ഒരാളാണ്. സിനിമയിൽ വരുന്നതിന് മുമ്പും ശേഷം റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന ഒരാളാണ് നൈല. രണ്ടും ഒരുപോലെ കൊണ്ടുപോകാൻ താരത്തിന് സാധിക്കുന്നുണ്ട്. ഇടയ്ക്ക് ടെലിവിഷൻ ഷോകളിൽ അവതാരകയായും തിളങ്ങിയിട്ടുണ്ട്.
പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിൽ നായികയായ ശേഷമാണ് നൈല ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആന്റണി എന്ന ചിത്രത്തിലാണ് നൈല അവസാനമായി അഭിനയിച്ചത്. ഷൂട്ടിംഗ് ഉള്ളപ്പോൾ മാത്രമാണ് നൈല നാട്ടിൽ വരുന്നത്. അല്ലാതെ സമയത്ത് ദുബൈയിലാണ്. ഹിറ്റ് 96.7 എന്ന എഫ് എമ്മിലാണ് നൈല ജോലി ചെയ്യുന്നത്. 2007-ലായിരുന്നു വിവാഹം. ഒരു മകനും താരത്തിനുണ്ട്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് നൈല. ഇപ്പോഴിതാ ബാത്ത് ടബിനുള്ളിൽ ഇരിക്കുന്ന തന്റെയൊരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട് നൈല പങ്കുവച്ചിരിക്കുകയാണ്. പുഷ്പ മാത്യു ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. വെറൈറ്റി സ്റ്റൈലൻ കൂളിംഗ് ഗ്ലാസ് വച്ചാണ് ബാത്ത് ടാബിൽ കിടപ്പ്. ഈ മാസം നാല്പത് തികയുമെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കുമെന്ന് ചിത്രങ്ങൾ കണ്ടാൽ തോന്നി പോകും. സ്വപ്ന ഷഹീനാണ് മേക്കപ്പ്.