‘കൂട്ടുകാരിക്ക് ഒപ്പം സിംഗപ്പൂരിൽ അടിച്ചുപൊളിച്ച് നടി മഞ്ജു പത്രോസ്! മോശം കമന്റുകൾ..’ – വീഡിയോ വൈറൽ

മഴവിൽ മനോരമയിലെ വെറുതെയല്ല അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി വന്ന് പിന്നീട് ടെലിവിഷൻ, സിനിമ മേഖലയിൽ നിറസാന്നിധ്യമായി മാറിയ താരമാണ് നടി മഞ്ജു പത്രോസ്. അതിന് ശേഷം മറിമായം എന്ന ഹാസ്യ പ്രോഗ്രാമിലൂടെ ശ്രദ്ധനേടിയെടുക്കുകയും സിനിമകളിൽ അവസരം ലഭിക്കുകയുമൊക്കെ ചെയ്തിരുന്നു. സുനിൽ ബെർണാഡ് എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്.

ഇരുവരും ഒരുമിച്ചാണ് വെറുതെയല്ല ഭാര്യ എന്ന ഷോയിൽ പങ്കെടുത്തത്. ഒരു മകനും ദമ്പതികൾക്കുണ്ട്. യൂട്യൂബർ കൂടിയായ മഞ്ജു, സിമി സബ് എന്ന സുഹൃത്തിന് ഒപ്പം ബ്ലാക്കീസ് എന്ന ചാനലിലൂടെ വീഡിയോസ് ഒക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് സിംഗപ്പൂരിൽ അവധി ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

പക്ഷേ ഇതിനൊക്കെ താഴെ വന്നിരിക്കുന്നത് അത്ര നല്ലതല്ല. പലരും ഇരുവരും ഒരുമിച്ച് പോയ ചിത്രങ്ങൾക്കും വീഡിയോസിനും താഴെ വളരെ മോശമായ കമന്റുകളാണ് ഇട്ടിരിക്കുന്നത്. “ഈ തള്ളച്ചികൾക്ക് ഒരു പണിയും ഇല്ലേ, നീ കാണിക്കൂ മഞ്ജു, രണ്ട് വണ്ടി കാളകൾ, കഷ്ടം, ലേശം നാണം, ബോർ ആകുന്നുണ്ട്, ഡ്രസിങ് വളരെ മോശം എന്നിങ്ങനെ തീർത്തും മോശവും വൃത്തികെട്ടതുമായ കമന്റുകളാണ് ഇരുവർക്കും ലഭിച്ചിട്ടുള്ളത്.

ഒരു കമന്റ് വളരെ അധികം പരിധി വിട്ടപ്പോൾ മഞ്ജു അവിടെ നിന്ന് തന്നെ ഒരു വീഡിയോ പങ്കുവച്ച് ആ വ്യക്തിക്ക് മറുപടിയും കൊടുത്തിട്ടുണ്ട്. ഭർത്താവിനെ നോക്കാതെ മകൻ ഉപേക്ഷിച്ച് കറങ്ങി നടക്കുകയാണ് എന്നുള്ള കമന്റിട്ട ആൾക്കാണ് മഞ്ജു മറുപടി കൊടുത്തത്. അതേസമയം നെഗറ്റീവ് നോക്കാതെ ജീവിതം അടിച്ചുപൊളിച്ചു ആഘോഷിക്കൂ ചേച്ചിയെന്ന് മഞ്ജുവിനെ ഇഷ്ടപ്പെടുന്നവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പാളയം പിസിയാണ് മഞ്ജുവിന്റെ അവസാനമിറങ്ങിയ ചിത്രം.