‘ഞങ്ങളുടെ മറിയം ആണോ ഇത്!! ബാത്ത് ടവൽ ഉടുത്ത് ഹോട്ട് ലുക്കിൽ നടി നൈല ഉഷ..’ – വീഡിയോ കാണാം

ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന സമയത്ത് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും മികച്ച അഭിനയത്രിയായി മാറുകയും ചെയ്ത ഒരാളാണ് നടി നൈല ഉഷ. അതും വിവാഹത്തിന് ശേഷം സിനിമയിൽ നായികയായി തിളങ്ങുക എന്ന് പറയുന്നത് അത്ര എളുപ്പമായ കാര്യമായിരുന്നില്ല. ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളാണ് നൈല കൂടുതൽ ചെയ്തിട്ടുളളത്.

മമ്മൂട്ടിയുടെ നായികായിട്ട് കുഞ്ഞനന്തന്റെ കട എന്ന സിനിമയിലാണ് നൈല ഉഷ ആദ്യമായി അഭിനയിക്കുന്നത്. ജയസൂര്യയുടെ നായികയായി പുണ്യാളൻ അഗർ ബത്തീസിൽ അഭിനയിച്ച ശേഷമാണ് താരത്തിന് കൂടുതൽ ആരാധകരെ ലഭിക്കുന്നത്. ഫയർമാൻ, പത്തേമാരി, പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് തുടങ്ങിയ സിനിമകളിൽ നൈല അഭിനയിച്ചു.

മോഹൻലാൽ നായകനായ ലൂസിഫറിലും നൈല വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിന് ശേഷം ഇറങ്ങിയ പൊറിഞ്ചു മറിയം ജോസിലെ മറിയമാണ് നൈലയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറിയത്. ഇപ്പോഴും താരത്തിനെ മറിയം എന്ന പേരിലാണ് ആരാധകർ കൂടുതലായി വിളിക്കുന്നത്.

സോഷ്യൽ മീഡിയയിലും നൈല ഉഷ വളരെ സജീവമാണ്. പുതുവർഷം ആഘോഷിക്കാനായി താരം ഇപ്പോൾ തുർക്കിയിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ്. തുർക്കിയിലെ ഇസ്താംബുൾ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ നൈല ഉഷ പങ്കുവച്ചിട്ടുണ്ട്. ഇത് കൂടാതെ ബാത്ത് ടവൽ ധരിച്ച ശേഷം യാത്ര പോകാൻ വേണ്ടി ഇട്ട ഡ്രെസ്സിലേക്ക് മാറുന്ന ഒരു വീഡിയോയും നൈല പോസ്റ്റ് ചെയ്തിരുന്നു.

CATEGORIES
TAGS
OLDER POST‘കാണാൻ കാത്തിരുന്ന ലാലേട്ടൻ!! പൊട്ടിച്ചിരിപ്പിച്ച് ബ്രോ ഡാഡിയുടെ ടീസർ പുറത്തിറങ്ങി..’ – വീഡിയോ കാണാം