February 28, 2024

‘ടൊയോട്ട വെൽഫയർ എക്‌സിക്യൂട്ടീവ് ലോഞ്ച് സ്വന്തമാക്കി നടൻ നിവിൻ പൊളി..’ – വില അറിഞ്ഞാൽ ഞെട്ടും

സിനിമ അഭിനയിക്കുന്ന താരങ്ങൾക്ക് വാഹനങ്ങളോട് പ്രിയം തോന്നുന്ന കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ്. ബോളിവുഡ് താരങ്ങൾ തുടങ്ങി മലയാളത്തിൽ സൂപ്പർസ്റ്റാറുകൾ തൊട്ട് യൂത്ത് നടൻമാർ വരെ വാഹന പ്രേമികളാണ്. അതും ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ ഇവർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ യുവനടനായ നിവിൻ പൊളി ഇന്ത്യയിലെ താരങ്ങൾക്ക് ഇടയിൽ ഇപ്പോൾ പ്രിയങ്കരനായ ഒരു കാർ സ്വന്തമാക്കിയിരിക്കുകയാണ്.

ടൊയോട്ട പുതിയ 2022 വെൽഫയർ എക്‌സിക്യൂട്ടീവ് ലോഞ്ച് കാറാണ് നിവിൻ പൊളി സ്വന്തമാക്കിയത്. ആലുവയിലുള്ള നിവിന്റെ വസതിയിൽ കാർ എത്തിച്ചു നൽക്കുകയായിരുന്നു. ഇന്ത്യയിൽ വളരെ കുറച്ച് താരങ്ങൾ മാത്രമാണ് ഈ വാഹനം സ്വന്തമാക്കിയത്. മലയാളത്തിൽ നടൻ മോഹൻലാലാണ് ഇത് ആദ്യമായി വാങ്ങിക്കുന്നത്. ആമിർ ഖാൻ, പ്രഭാസ്, സുരേഷ് ഗോപി, അക്കിനേനി നാഗാർജുന, ഫഹദ് ഫാസിൽ, വിജയ് ബാബു തുടങ്ങിയവരും ഇത് വാങ്ങിയിട്ടുണ്ട്.

നിവിനും ആ എലൈറ്റ് ക്ലബ്ബിന്റെ ഭാഗമായി. മിനി കോപ്പർ, പോളോ ജി.ടി, ഓഡി എ6 എന്നിവയാണ് നിവിന്റെ ഗാരിയേജിലുള്ള വാഹനങ്ങൾ. മെറൂൺ ബ്ലാക്ക് നിറത്തിലെ വെൽഫയർ ആണ് നിവിൻ വാങ്ങിയിട്ടുള്ളത്. ഡ്യുവൽ പനോരമിക് സൺറൂഫ്, ഇലെക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് ഈ കാറിന്റെ പ്രതേകത.

ഇത് ഒരു സി.വി.ടി ഓട്ടോ ഗിയർബോക്സാണ് ഇതിനുള്ളത്. 90 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ കൊച്ചയിലെ ഓൺ റോഡ് വില ഏകദേശം 1.15 കോടി രൂപയോളം വരും. ഏഴ് പേർക്ക് സഞ്ചരിക്കുന്ന ഒരു ആഡംബര കാർ തന്നെയാണ് ഇത്. രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന തുറമുഖമാണ് നിവിൻ പൊളിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.