ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി നിത്യദാസ്. ഇപ്പോഴും നിത്യ അഭിനയിച്ച ആദ്യ ചിത്രമായ ഈ പറക്കും തളിക ടി.വിയിൽ വന്നാൽ കാണാത്ത പ്രേക്ഷകർ ഉണ്ടായിരിക്കില്ല. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിലാണ് ഇന്നും പലരും നിത്യയെ വിളിക്കുന്നത്. ബാസന്തി/വാസന്തി എന്ന റോളായിരുന്നു നിത്യദാസ് ഈ പറക്കും തളികയിൽ അഭിനയിച്ചത്.
ആദ്യാവസാനം കോമഡിയുള്ള വളരെ ചുരുക്കം ചില സിനിമകൾ മാത്രമേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് തന്നെയാണ് നിത്യയെ കുറിച്ച് പ്രേക്ഷകർക്ക് സംസാരിക്കുമ്പോൾ ആ സിനിമയുടെ കാര്യം പെട്ടന്ന് ഓർമ്മയിൽ വരുന്നത്. ആദ്യ സിനിമയാണെന്ന് തോന്നിക്കാത്ത രീതിയിലുള്ള അഭിനയമായിരുന്നു നിത്യദാസ് ആ സിനിമയിൽ കാഴ്ച്ചവെച്ചത്. അതിന് ശേഷം നിരവധി സിനിമകളിൽ താരം അഭിനയിച്ചു.
ബാലേട്ടനിൽ മോഹൻലാലിൻറെ അനിയത്തിയായി നിത്യ അഭിനയിച്ചിട്ടുണ്ട്. 2007-ൽ പുറത്തിറങ്ങിയ സൂര്യകിരീടമാണ് നിത്യയുടെ അവസാന റിലീസ് ചിത്രം. സിനിമയിൽ 5-6 വർഷം മാത്രമേ ഉണ്ടായിരുന്നൊള്ളുവെങ്കിലും താരത്തിന്റെ വിശേഷമറിയാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. വിവാഹിതയായ നിത്യദാസ് രണ്ട് മക്കളുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് നിത്യദാസ്.
മകൾക്ക് ഒപ്പം ധാരാളം ഡാൻസ് റീൽസ് വിഡിയോയും ചിലപ്പോഴൊക്കെ ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട് താരം. ഒരു ഇടവേളയ്ക്ക് ശേഷം പള്ളിമണി എന്ന സിനിമയിലൂടെ തിരിച്ചുവരികയാണ് താരം. ഇപ്പോഴിതാ നിത്യയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഏജ്’ഇൻ റിവേഴ്സ് ഗിയർ എന്ന് പറഞ്ഞാൽ ഇതാണെന്നാണ് ആരാധകർ പറയുന്നത്. ദുബൈയിലെ ഹട്ട മലകളിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.