2000 കാലഘട്ടങ്ങളിൽ സിനിമയിൽ അഭിനയ രംഗത്തേക്ക് വന്ന് വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് മലയാളികളുടെ മനസ്സുകളിൽ ഇടം നേടിയ ഒരാളാണ് നടി നിത്യദാസ്. ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യദാസ് അഭിനയ രംഗത്തേക്ക് വരുന്നത്. ഗായത്രി, ബാസന്തി എന്ന പേരുകളിലെ കഥാപാത്രങ്ങളിലാണ് അതിൽ നിത്യദാസ് തിളങ്ങിയത്.
അതിലെ രണ്ട് ഗെറ്റപ്പുകളിലെ നിത്യദാസിന്റെ പ്രകടനം പ്രേക്ഷകർക്ക് ഇന്നും ഓർത്തിരിക്കാറുണ്ട്. ഇപ്പോഴും നിത്യദാസ് ആ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. അതിന് ശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കണ്മഷി, വരും വരുന്നു വന്നു, കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യകിരീടം തുടങ്ങിയ സിനിമകളിൽ നിത്യദാസ് അഭിനയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും നിത്യദാസ് അഭിനയിച്ചിട്ടുണ്ട്.
സിനിമകളിൽ അല്ലാതെ സീരിയലുകളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. 15 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നിത്യദാസ്. പള്ളിമണി എന്ന സിനിമയിലൂടെയാണ് നിത്യയുടെ തിരിച്ചുവരവ്. സ്റ്റാർ മാജിക്, റെഡ് കാർപെറ്റ് തുടങ്ങിയ പരിപാടികളിൽ ഈ അടുത്തിടെ നിത്യദാസ് പങ്കെടുത്തിട്ടുണ്ടായിരുന്നു. മകൾ നൈനയ്ക്ക് ഒപ്പമുള്ള ഡാൻസ് റീൽസ് സോഷ്യൽ മീഡിയയിൽ വൈറലാണ്.
കുടുംബത്തിനൊപ്പം ഇപ്പോഴിതാ ഗുരുവായൂർ അമ്പലത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ നിത്യദാസിന്റെ വൈറലാവുന്നത്. അമ്മയ്ക്കും സഹോദരിമാർക്കും മകൾക്കും ഒപ്പമാണ് നിത്യദാസ് ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. ഗുരുവായൂർ നടയിൽ നിൽക്കുന്ന ചിത്രങ്ങളാണ് നിത്യ പോസ്റ്റ് ചെയ്തത്. സാരിയിൽ തനിനാടൻ ലുക്കിലാണ് നിത്യദാസ് ക്ഷേത്രത്തിൽ എത്തിയത്.