‘പച്ച ദാവണിയിൽ അടാർ ലുക്കിൽ നടി വരദ, എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറലാകുന്നു

‘പച്ച ദാവണിയിൽ അടാർ ലുക്കിൽ നടി വരദ, എന്തൊരു ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറലാകുന്നു

ലോക്കൽ ചാനലുകൾ അവതാരകയായി തുടക്കം കുറിച്ച് പിന്നീട് മലയാളത്തിലെ സ്വകാര്യ ചാനലുകളിലേക്ക് എത്തുകയും അവിടെ നിന്ന് ശ്രദ്ധനേടി അഭിനയത്തിലേക്കും എത്തിയ താരമാണ് നടി വരദ. വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ അഭിനയത്തിലേക്ക് വരുന്നത്. അതിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ റോളിലാണ് വരദ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് വേറെയും സിനിമകളിൽ വരദ അഭിനയിച്ചിട്ടുണ്ട്.

വരദ നായികയായി ആദ്യമായി അഭിനയിച്ചത് സുൽത്താൻ എന്ന സിനിമയിലാണ്. അതിന് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി മകന്റെ അച്ഛൻ എന്ന സിനിമയിലും വരദ അഭിനയിച്ചു. ഉത്തരാസ്വയംവരം, വലിയങ്ങാടി, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രത്തെ വരദ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലുകളിലും വരദ തിളങ്ങുകയും കുടുംബിനിയുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു.

സ്നേഹ കൂട്, ഹൃദയം സാക്ഷി, അമല, സ്പന്ദനം, പ്രണയം, ഇളയവൾ ഗായത്രി, മൂടൽ മഞ്ഞ് തുടങ്ങിയ പരമ്പരകളിൽ വരദ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലും പരിപാടികളിലും റിയാലിറ്റി ഷോകളിലുമൊക്കെ വരദ പങ്കെടുത്തിട്ടുണ്ട്. സീരിയൽ താരമായ ജിഷിൻ മോഹനാണ് താരത്തിന്റെ ഭർത്താവ്. ജിയാൻ എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്. വിവാഹിതയായ ശേഷവും അഭിനയം തുടരുന്ന ഒരാളാണ് വരദ. മറ്റുള്ള നടിമാരെ പോലെ വരദ സമൂഹ മാധ്യമത്തിലും സജീവമാണ്.

ഇപ്പോഴിതാ ഓണം സ്പെഷ്യൽ ഷൂട്ടിൽ ദാവണിയിൽ തിളങ്ങിയിരിക്കുകയാണ് വരദ. ‘കറ്റ പൂവും കാറ്റേ’ എന്ന പാട്ടിന് രസകരമായ ചുവടുവച്ചിട്ടുമുണ്ട് താരം. “ഇനിയിപ്പോ ഇതിന്റെ ഒരു കുറവ് വേണ്ട!! എന്നെ കൊ.ല്ലണ്ടാ.. ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി..” എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് വരദ നൽകിയത്. ത്രെഡ്സ് ആൻഡ് ബഡ്സ് ആണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തത്. രമ്യയാണ് മേക്കപ്പ് ചെയ്തത്. ഇൻസ്റ്റാ ഗ്ലാമറസിന് വേണ്ടി പ്രണവ് പി.എസാണ് വീഡിയോയും ചിത്രങ്ങളും എടുത്തിരിക്കുന്നത്.

CATEGORIES
TAGS