‘നിത്യയും മകളും വീണ്ടും പൊളിച്ചടുക്കി!! ട്രെൻഡിങ് സോങ്ങിന് ചുവടുവച്ച് ഇരുവരും..’ – വീഡിയോ കാണാം
ഓൺലൈൻ രംഗത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ കൈയടികൾ വാരികൂട്ടികൊണ്ടിരിക്കുന്ന അമ്മയും മകളുമാണ് നടി നിത്യദാസും മകൾ നൈനയും. ആഴ്ചയിൽ ഒരിക്കൽ എങ്കിലും നിത്യദാസും മകളും ഒരുമിച്ചുള്ള ഫോട്ടോസ് അല്ലെങ്കിൽ വീഡിയോ ഇവരുടെ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അമ്മയുടെ മകളുടെയും ഡാൻസ് വീഡിയോ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത്.
നിത്യദാസിനെ കണ്ടാൽ ഒരിക്കലും അത്രയും വലിയ ഒരു മകളുണ്ടെന്ന് പറയുകയുമില്ല. പലപ്പോഴും ഇവരുടെ ഡാൻസ് ഇറങ്ങുമ്പോൾ ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്നാണ് ആരാധകർ കമന്റുകൾ ഇടുന്നത്. നാല്പതുകാരിയായി നിത്യദാസ് വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഈ അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ അമ്മയും മകളും ഒരുമിച്ച് പങ്കെടുത്തിരുന്നു.
അതിന് ശേഷമാണ് നിത്യയെ പോലെ മകളും ഒരു കിടിലം കലാകാരിയാണെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞത്. നിത്യയുടെ പാതപിന്തുടർന്ന് അഭിനയരംഗത്തേക്ക് വരുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും നൈനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിൽ അധികം ഫോള്ളോവെഴ്‌സാണ് ഉള്ളത്. 13 വയസ്സ് മാത്രമാണ് നൈനയുടെ പ്രായം.
ഇപ്പോഴിതാ അമ്മയുടെയും മകളുടെയും പുതിയ ഒരു ഡാൻസ് വീഡിയോ വൈറലായിരിക്കുകയാണ്. ജൂനിയർ എൻ.ടി.ആറും രാംചരണും തകർത്ത് കളിച്ച നാട്ടു നാട്ടു എന്ന ആർആർആറിലെ സൂപ്പർഹിറ്റ് തെലുങ്ക് പാട്ടിനാണ് നിത്യയും മകളും ചുവടുവച്ചത്. ഇത് കൂടാതെ നൈന ട്രെൻഡിങ് പാട്ടായ ജുഗ്നുവിനും ചുവടുവച്ചത് ആരാധകരുടെ മനംകവർന്നിരിക്കുകയാണ്.