‘മകരസംക്രാന്തി, പൊങ്കൽ സ്പെഷ്യൽ!! തൂവെള്ളയിൽ മാലാഖയെ പോലെ നിത്യ മേനോൻ..’ – ഫോട്ടോസ് വൈറൽ

ഇന്ത്യയിൽ ഇന്ന ആഘോഷങ്ങളുടെ ദിനമാണ്. തെന്നിന്ത്യയിൽ ഹൈന്ദവർ മകരസംക്രാന്തി, പൊങ്കൽ എന്നിവ ആഘോഷിക്കുമ്പോൾ നോർത്ത് ഇന്ത്യയിൽ ഇന്ന് ലോഹറി ദിനമായി ആചരിക്കുന്നു. മലയാളികൾ ഇന്ന് മകരവിളക്ക് ഉത്സവമാണ് ആഘോഷിക്കുന്നത്. ശബരിമലയിൽ മകരജ്യോതി ദർശനവും തിരുവാഭരണം അണിയിച്ചുള്ള ദീപാരാധനയും ഉണ്ടായിരിക്കുന്നതാണ്.

രാവിലെ മുതൽ സിനിമ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന താരങ്ങൾ തങ്ങളുടെ ആരാധകർക്ക് ഈ സ്പെഷ്യൽ ദിനത്തിൽ ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്. സൗത്ത് ഇന്ത്യൻ താരങ്ങൾ മകരസംക്രാന്തിയും പൊങ്കലും എല്ലാം ഒരുമിച്ചാണ് ആശംസിക്കുന്നത്. സിനിമയിൽ ബാലതാരമായി അഭിനയിച്ച് പിന്നീട് നായികയായി മാറിയ താരമാണ് നടി നിത്യ മേനോൻ.

മലയാളിയായ നിത്യ ബാംഗ്ലൂരിലാണ് ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം. ഫിലിം മേക്കിങ് കോഴ്സ് പഠിച്ച നിത്യ പക്ഷേ പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ആ തീരുമാനം തെറ്റിയില്ല. തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടിയായി നിത്യ മേനോൻ മാറി. മോഹൻലാലിൻറെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു നിത്യയുടെ മലയാളത്തിലേക്കുള്ള വരവ്.

പിന്നീട് നിരവധി സിനിമകളിൽ നായികയായ നിത്യ മേനോൻ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടിത്തം നിറഞ്ഞ അഭിനയ ശൈലിയാണ് നിത്യയെ മറ്റുള്ള നടിമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്. മറ്റു താരങ്ങളെ പോലെ തന്നെ നിത്യയും തന്റെ ആരാധകർക്ക് മകരസംക്രാന്തി, പൊങ്കൽ, ലോഹറി ആശംസിച്ച് അറിയിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്. തൂവെള്ള നിറത്തിലെ ചുരിദാർ ധരിച്ചുള്ള ചിത്രങ്ങളിൽ നിത്യയെ ഒരു മാലാഖയെ പോലെയാണ് തോന്നിക്കുന്നത്.