‘ഇരട്ട താപ്പിന്റെ ഉസ്താദുമാർ! ഉണ്ണി മുകുന്ദൻ കേരളത്തോട് ചെയ്ത തെറ്റ് എന്താണ്..’ – ഷൈൻ നിഗത്തിന് എതിരെ യുവതിയുടെ പോസ്റ്റ്

ഷൈൻ നിഗം പ്രധാന വേഷത്തിൽ എത്തുന്ന ലിറ്റിൽ ഹേർട്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഉണ്ണി മുകുന്ദനെ പരിഹസിച്ചുകൊണ്ടാണ് നടത്തിയ മോശം പദപ്രയോഗങ്ങളാണ് സംഭവത്തിന് ആസ്പദമാകുന്നത്. ആദ്യം അത് എല്ലാവരും ഒരു തമാശ രൂപേണയാണ് എടുത്തെങ്കിലും ഉണ്ണി മുകുന്ദനെ ഇഷ്ടപ്പെടുന്നവർ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ഷൈൻ നിഗത്തിന്റെ സംസാരത്തിന് എതിരെ നിഷ പി എന്ന യുവതി ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. മമ്മൂട്ടിയെ കഴിഞ്ഞ ദിവസം ന്യായീകരിച്ചവർ തന്നെ ഇത് ആഘോഷിക്കുന്നു എന്നും ഉണ്ണി മുകുന്ദൻ കേരളത്തോട് ചെയ്ത തെറ്റ് എന്താണെന്നുമാണ് യുവതി പോസ്റ്റിലൂടെ ചോദിക്കുന്നത്. “മമ്മൂക്കയെ ആക്ഷേപിക്കുന്ന സംഘികൾക്ക് എതിരെ ആഞ്ഞടിച്ചവന്റെ ഒക്കെ ഇന്നത്തെ പോസ്റ്റ് ആഘോഷം.

ഷൈൻ നിഗം ഉണ്ണിമുകുന്ദൻ ഫിലിംസിനെ ഊം. ഫി എന്ന് പരിഹസിക്കുന്ന വീഡിയോ ഇന്നലെ മുളച്ചുവന്ന ആ കഞ്ചാ.വ് തകരക്ക് ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ സ്വന്തം പടത്തിന്റെ പ്രൊമോഷൻ വേദിയിൽ കയറിയിരുന്ന് ആക്ഷേപിക്കുന്നതിലെ അപാകത പോലും തിരിച്ചറിയാനുള്ള ബോധം ഇല്ലെന്നുള്ളത് വേറെ കാര്യം. ഇരട്ട താപ്പിന്റെ ഉസ്താദുമാർ..ഉണ്ണി മുകുന്ദൻ കേരളത്തോട് ചെയ്ത പാതകം എന്താണ്?”, യുവതിയുടെ പോസ്റ്റ് ഇങ്ങനെ.

യുവതിയുടെ പോസ്റ്റിന് താഴെ മുഴുവനും ഷൈനിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളാണ്. ഇവന്റെ സിനിമകൾ ഇനി കാണാൻ പാടില്ല എന്നുപോലുമ ആഹ്വനം പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. ഷൈൻ നിഗം സംഭവത്തിൽ മാപ്പ് പറയണമെന്നാണ് പലരുടെയും ആവശ്യം. ഇതേ പോലെ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ന്യൂസ് ചാനലുകൾ ചർച്ചകൾ പോലും നടന്നേനെ എന്നും പലരും പ്രതികരിച്ചു. ഉണ്ണി മുകുന്ദൻ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.