‘ആദ്യം റെയിൽവേ ട്രാക്കിൽ, ഇപ്പോൾ പറമ്പിൽ!! വെറൈറ്റി ഷൂട്ടുമായി നടി നിരഞ്ജന അനൂപ്..’ – ഫോട്ടോസ് വൈറൽ

ബാലതാരമായും, നായികയായും സഹനടിയുമെല്ലാം അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ നിരഞ്ജന അതിന്റെ സംവിധായകനായ രഞ്ജിത്തിന്റെ ബന്ധു കൂടിയാണ്. രഞ്ജിത്തിനോട് ചാൻസ് ചോദിച്ചു വാങ്ങിയ നിരഞ്ജന അദ്ദേഹത്തിന്റെ അടുത്ത പടത്തിലും അഭിനയിച്ചിരുന്നു.

അതിന് ശേഷം മഞ്ജു വാര്യർ ചിത്രമായ സൈറ ഭാനുവിൽ അരുന്ധതി എന്ന റോളിൽ അഭിനയിച്ച ശേഷമാണ്‌ ഒരുപാട് പേരുടെ പ്രിയങ്കരിയായി മാറിയത്. നായികയായി ഗൂഢാലോചന എന്ന സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും ആ സിനിമ പരാജയപ്പെട്ടിരുന്നു. അനൂപിന്റെ കിംഗ് ഫിഷ് എന്ന ചിത്രമാണ് നിരഞ്ജനയുടെ അവസാനമായി ഇറങ്ങിയത്. നാലോളം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

നിരഞ്ജന സോഷ്യൽ മീഡിയയിൽ മറ്റുനടിമാരുടെ കൂട്ടുതന്നെ സജീവമാണ്. സാധാരണ നടിമാർ ചെയ്യുന്ന പോലെയുള്ള ഫോട്ടോഷൂട്ടുകളല്ല നിരഞ്ജനയിൽ നിന്ന് കാണാൻ കഴിയുന്നത്. എപ്പോഴും ഒരു വെറൈറ്റി കൊണ്ടുവരാൻ നിരഞ്ജന ശ്രദ്ധിക്കാറുണ്ട്. കുറച്ചുദിവസം മുമ്പായിരുന്നു റെയിൽവേ ട്രാക്കിൽ ഇരിക്കുന്ന ചില ഫോട്ടോസ് നിരഞ്ജന പോസ്റ്റ് ചെയ്തിരുന്നത്. അതിനു മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ട്രാക്കിൽ നിന്ന് നേരെ തന്റെ വീടിന്റെ തൊടിയിലും പറമ്പിലുമായി ഇറങ്ങിയിരിക്കുകയാണ് നിരഞ്ജന. സ്ഥിരം ഫോട്ടോ എടുക്കാറുള്ള പ്രണവ് രാജ് തന്നെയാണ് ഇതും എടുത്തിരിക്കുന്നത്. മനോഹരമായ ഒരു ഔട്ട്.ഫിറ്റും നിരഞ്ജന ഇട്ടിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസമാണ് താരം ബിരുദാനന്തര ബിരുദം പഠനം പൂർത്തിയാക്കിയത്. അതിന്റെ ഗ്രാജ്വേഷൻ ചടങ്ങിലെ ചിത്രങ്ങളും നിരഞ്ജന പോസ്റ്റ് ചെയ്തിരുന്നു.