‘സ്റ്റൈലിഷ് ലുക്കിൽ അമ്പരിപ്പിച്ച് നടി നിരഞ്ജന അനൂപ്, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

ലോഹം എന്ന സിനിമയിലെ മൈത്രി എന്ന ബാലതാര വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകനായത്. രഞ്ജിത്തിന്റെ ബന്ധു കൂടിയായ നിരഞ്ജന, അദ്ദേഹത്തിന് അവസരം ചോദിച്ചാണ് സിനിമയിലേക്ക് എത്തുന്നത്. നിരഞ്ജനയുടെ അടുത്ത ചിത്രവും രഞ്ജിത്തിന് ഒപ്പമായിരുന്നു.

പുത്തൻപണം എന്ന സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്ത നിരഞ്ജന, പിന്നീട് ഇങ്ങോട്ട് നായികയായും സഹനടിയായും ധാരാളം സിനിമകളിൽ അഭിനയിച്ചിരുന്നു. ഗൂഢാലോചനയിലൂടെ നായികയായി അരങ്ങേറിയ നിരഞ്ജന സൈറ ഭാനുവിൽ മഞ്ജു വാര്യർക്ക് ഒപ്പം അരുന്ധതി എന്ന അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ മികവ് പുലർത്തി. നല്ലയൊരു നർത്തകി കൂടിയാണ് നിരഞ്ജന.

നിരഞ്ജനയുടെ അമ്മ നാരായണിയും അറിയപ്പെടുന്ന ഒരു നർത്തകിയാണ്. കുട്ടിക്കാലം മുതൽ ക്ലാസ്സിക്കൽ ഡാൻസ് പഠിക്കുന്ന ഒരാളാണ് നിരഞ്ജന. ഇര, ബി.ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിലും നിരഞ്ജന ശ്രദ്ധയമായ വേഷം ചെയ്തിട്ടുണ്ട്. അനൂപ് മേനോന്റെ കിംഗ് ഫിഷാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്. ബെർമുഡയാണ് ഇനി വാരാനുള്ള നിരഞ്ജനയുടെ സിനിമ.

ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോസ് നിരഞ്ജന പോസ്റ്റ് ചെയ്തിരിക്കുകയാണ്. “ക്യൂട്ട് ബോയ് അലേർട്ട്. മികച്ച പുഞ്ചിരി.. അവസാനം ഒരു വിഡ്ഢി ചിരിയും..”, എന്ന ക്യാപ്ഷൻ നൽകിയാണ് നിരഞ്ജന ഫോട്ടോസ് പോസ്റ്റ് ചെയ്തത്. പ്രണവ് രാജാണ് ഫോട്ടോസ് എടുത്തത്. ഗൂഗിൾ പേ നമ്പർ അയക്കൂ, കീറാത്ത ജീൻസ് വാങ്ങാൻ പൈസ അയക്കാമെന്ന് ഒരാൾ കമന്റ് ഇട്ടിരുന്നു. വോ വേണ്ട എന്ന് താരം മറുപടിയും നൽകിയിരുന്നു.