‘ജന്മദിനം ലണ്ടനിൽ ആഘോഷിച്ച് നടി അമല പോൾ, ആശംസകളുമായി ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഇഷ്ടമുള്ള ഒരു നടിയാണ് അമല പോൾ. ലാൽ ജോസ് ചിത്രമായ നീലത്താമരയിലൂടെ അഭിനയ രംഗത്തേക്ക് വന്ന അമല പോൾ തമിഴിലൂടെയാണ് ശ്രദ്ധനേടുന്നത്. തമിഴിൽ ഇറങ്ങിയ മൈന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുത്തുകൊണ്ടാണ് അമല ശ്രദ്ധനേടുന്നത്. അതിന് ശേഷം അമലയ്ക്ക് മലയാളത്തിലും മികച്ച സിനിമകൾ ലഭിച്ചു തുടങ്ങി.

റൺ ബേബി റൺ എന്ന മോഹൻലാൽ ചിത്രമാണ് അമലയുടെ സിനിമ കരിയറിൽ മലയാളത്തിൽ സ്ഥാനം നേടി കൊടുത്തത്. പിന്നീട് ഫഹദിന് ഒപ്പമുള്ള ഒരു ഇന്ത്യൻ പ്രണയ കഥയും പ്രേക്ഷകർ സ്വീകരിച്ചതോടെ അമല പോൾ മലയാളത്തിലും നിറസാന്നിദ്ധ്യമായി. നായികാപ്രാധാന്യമുള്ള സിനിമകളും അമല ചെയ്തിരുന്നു. അപ്പോഴും തമിഴിൽ വി.ഐ.പി പോലെയുള്ള സിനിമകളിൽ അമല അഭിനയിക്കുന്നുണ്ടായിരുന്നു.

വിജയുടെ നായികയായി തലൈവയിൽ അഭിനയിക്കുന്ന സമയത്താണ് സംവിധായകനായ എ.എൽ വിജയുമായി പ്രണയത്തിലാവുന്നതും പിന്നീട് വിവാഹിതരാകുന്നത്. പക്ഷേ ഒരുപാട് നാളുകൾ ആ ബന്ധം നിലനിന്നിരുന്നില്ല. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം അമല വീണ്ടും സിനിമയിൽ സജീവമായി. ആടുജീവിതം, ക്രിസ്റ്റഫർ തുടങ്ങിയവയാണ് ഇനി ഇറങ്ങാനുള്ള അമലയുടെ സിനിമകൾ.

അതെ സമയം അമല പോൾ തന്റെ മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. ജന്മദിനം ആഘോഷിക്കാൻ വേണ്ടി ലണ്ടനിലേക്ക് പോയ അമല അവിടെ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ലണ്ടനിലെ ടവർ ബ്രിഡ്ജ് സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് അമല പോസ്റ്റ് ചെയ്തത്. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അമല പോൾ. അമല പോളിന് ജന്മദിനം ആശംസിച്ചുകൊണ്ട് ധാരാളം ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്.


Posted

in

by