സംവിധായകൻ രഞ്ജിത്ത് തന്റെ ചിത്രമായ ലോഹത്തിൽ അഭിനയിക്കാൻ അവസരം നൽകി സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്തിന്റെ ബന്ധു കൂടിയായ നിരഞ്ജന ലോഹത്തിൽ ബാലതാരത്തിന് സമാനമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. അതിന് ശേഷം രഞ്ജിത്തിന്റെ തന്നെ മമ്മൂട്ടി ചിത്രമായ പുത്തൻപണത്തിലും നിരഞ്ജന അഭിനയിച്ചിരുന്നു.
തൊട്ടടുത്ത സിനിമയിൽ തന്നെ നായികയായി തുടക്കം കുറിച്ച നിരഞ്ജന മഞ്ജു വാര്യർക്ക് ഒപ്പമുള്ള സൈറ ഭാനു എന്ന സൂപ്പർഹിറ്റ് സിനിമയിലും അഭിനയിച്ചിരുന്നു. ബി.ടെക് എന്ന ആസിഫ് അലി നായകനായി ഹിറ്റ് ചിത്രത്തിലും നിരഞ്ജന അഭിനയിച്ചിരുന്നു. കുട്ടികാലം മുതൽ ഡാൻസ് പഠിക്കുന്ന നിരഞ്ജന, മലയാളത്തിൽ സൂപ്പർഹിറ്റായ ദേവാസുരം സിനിമയുമായി ഒരു ബന്ധവുമുണ്ട്. താരം തന്നെയാണ് ഇത് പറഞ്ഞിട്ടുള്ളത്.
ദേവാസുരം സിനിമയിലെ മംഗലശേരി നീലകണ്ഠൻ എന്ന കഥാപാത്രം നിരഞ്ജനയുടെ മുത്തച്ഛന്റെ ജീവിതം ആസ്പദമാക്കിയുള്ളതാണെന്ന് നിരഞ്ജന പറഞ്ഞിട്ടുണ്ട്. അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ് ഫിഷ് എന്ന സിനിമയാണ് നിരഞ്ജനയുടെ അവസാനമായി ഇറങ്ങിയ ചിത്രം. നാലോളം സിനിമകൾ താരത്തിന്റെ ഇനി വരാനുണ്ട്. എങ്കിലും ചന്ദ്രികേ എന്ന സിനിമയുടെ ഷൂട്ടിങ്ങാണ് ഇപ്പോൾ നടക്കുന്നത്.
ഒരു കൊച്ചുകുട്ടിയെ പോലെ കുസൃതി കാണിക്കുന്ന ചിത്രങ്ങൾ മിക്കപ്പോഴും നിരഞ്ജന പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ കുട്ടികളുടെ പാർക്കിലെ സ്ലൈഡിൽ ഇരിക്കുന്ന ഫോട്ടോസൊക്കെയാണ് നിരഞ്ജന പങ്കുവച്ചിരിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറിലെ പാർക്കിൽ വച്ചാണ് ഇത് എടുത്തിരിക്കുന്നത്. പ്രണവ് രാജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ക്യൂട്ട് ലുക്കെന്നാണ് നിരഞ്ജനയെ കണ്ടിട്ട് ആരാധകർ പറയുന്നത്.