‘കൂട്ടുകാരികൾക്ക് ഒപ്പം പൊളി ലുക്കിൽ കിടിലം ഡാൻസ് കളിച്ച് നിരഞ്ജന അനൂപ്..’ – വീഡിയോ കാണാം

നായികയായി സിനിമയിൽ അധികം അഭിനയിച്ചിട്ടില്ലെങ്കിൽ കൂടിയും വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരുപിടി നല്ല വേഷങ്ങൾ അഭിനയിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി നിരഞ്ജന അനൂപ്. മോഹൻലാലും രഞ്ജിത്തും ഒന്നിച്ച ‘ലോഹം’ എന്ന സിനിമയിൽ കുസൃതി കുട്ടിയായ മൈത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ ആളാണ് നിരഞ്ജന.

കുട്ടികാലം മുതൽ നൃത്തകലാരൂപങ്ങൾ പഠിച്ചിരുന്ന നിരഞ്ജന അഭിനയത്തോടുള്ള വലിയ ആഗ്രഹം ഉള്ളതുകൊണ്ടാണ് അങ്കിൾ കൂടിയായ രഞ്ജിത്തിനോട് അവസരം ചോദിച്ചതും അങ്ങനെ സിനിമയിലേക്ക് എത്തിയതും. ലോഹത്തിന് ശേഷം രഞ്ജിത്തിന്റെ തന്നെ മമ്മൂട്ടി നായകനായ പുത്തൻ പണത്തിലും നിരഞ്ജന അഭിനയിച്ചു. ഗൂഢാലോചന എന്ന സിനിമയിലാണ് നായികതുല്യമായ റോളിൽ അഭിനയിക്കുന്നത്.

സൈറ ഭാനുവിലെ അരുന്ധതിയിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറി. നേരത്തെ പറഞ്ഞപോലെ നൃത്തത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള നിരഞ്ജന ക്ലാസിക്കൽ ഡാൻസിന് പുറമേ വെസ്റ്റേൺ ഡാൻസ് ചെയ്തും റീൽസ് വീഡിയോ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സൂപ്പർഹിറ്റ് ആഫ്രിക്കൻ സോങ്ങായ ‘ജെറുസലെമ’യ്ക്ക് നൃത്തം ചെയ്ത വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

View this post on Instagram

A post shared by Niranjana Anoop (@niranjanaanoop99)

കൂട്ടുകാരികൾക്കൊപ്പമാണ് നിരഞ്ജന ഡാൻസ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഷോർട്സ് ധരിച്ചാണ് നിരഞ്ജന ഡാൻസ് ചെയ്തിരിക്കുന്നത്. ഡാൻസ് വീഡിയോയുടെ താഴെ കിടിലം കമന്റുകളാണ് ആരാധകർ നല്കിയിരിക്കുന്നത്. മഞ്ജു വാര്യർ നായികയായി ചതുർമുഖമാണ് നിരഞ്ജനയുടെ അവസാന റിലീസ് ചിത്രം. അനൂപ് മേനോനൊപ്പമുള്ള കിംഗ് ഫിഷാണ് നിരഞ്ജനയുടെ അടുത്ത സിനിമ.