November 29, 2023

‘ബാൽക്കണി ഗാർഡനിംഗുമായി നടി നിരഞ്ജന അനൂപ്, പൊളിച്ചെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നിരഞ്ജന അനൂപ്. മോഹൻലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ ലോഹത്തിലൂടെയാണ് നിരഞ്ജന അഭിനയത്തിലേക്ക് വരുന്നത്. അതിലെ മൈത്രി എന്ന കൊച്ചുമിടുക്കിയുടെ പ്രകടനം അത്ര പെട്ടന്ന് മലയാളികൾ മറന്നിട്ടുണ്ടാവില്ല. നിരഞ്ജനയെ ആദ്യം കാണിക്കുന്ന സീൻ തന്നെ കിടിലമായിരുന്നു.

അതിന് ശേഷം രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും രഞ്ജിത്തിന്റെ തന്നെ പുത്തൻ പണത്തിലും നിരഞ്ജന അഭിനയിച്ചിരുന്നു. ഗൂഢാലോചനയിൽ നായികയായി അഭിനയിക്കുകയും ചെയ്തു. പിന്നീട് മഞ്ജു വാര്യരുടെ സൈറ ഭാനുവിൽ അരുന്ധതി എന്ന കഥാപാത്രം അവതരിപ്പിച്ച് കൂടുതൽ പ്രേക്ഷകരുടെ മനസ്സിൽ നിരഞ്ജന ഇടംപിടിക്കുകയും ചെയ്തു. നല്ലയൊരു നർത്തകി കൂടിയാണ് നിരഞ്ജന.

ഭരതനാട്യവും കുച്ചിപ്പുടിയും കുട്ടികാലം മുതൽ പഠിക്കുന്ന ഒരാളാണ് നിരഞ്ജന. ഇര, കല വിപ്ലവം പ്രണയം, ബി. ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിൽ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. കിംഗ് ഫിഷ്, ദി സീക്രെട് ഓഫ് വുമൺ, ബെർമുഡ, ത്രയം, ജോയ് ഫുൾ എൻജോയ് തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള നിരഞ്ജനയുടെ സിനിമകൾ. നിരഞ്ജന ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്.

നിരഞ്ജന തന്റെ വീടിന്റെ ബാൽക്കണിയിൽ ചെയ്തിരുന്ന ഗാർഡനിംങ്ങിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. “എന്റെ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചതിന്റെ കുറ്റബോധം.. അച്ചൻ അവരെ മരിക്കാൻ അനുവദിച്ചില്ല..”, എന്ന ക്യാപ്ഷനോടെയാണ് നിരഞ്ജന ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നല്ല പ്രവർത്തി എന്നാണ് ആരാധകർ ഇതിനെ കുറിച്ച് കമന്റ് ചെയ്തത്.