December 11, 2023

‘വെള്ള ഡ്രെസ്സിൽ സ്റ്റൈലിഷ് ലുക്കിൽ അവതാരക നിമ്മി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതാരകയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നിമ്മി അരുൺ ഗോപൻ. കുട്ടികാലം മുതൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ഇഷ്ടപ്പെടുന്ന നിമ്മി തന്റെ പഠനത്തോടൊപ്പം തന്നെ അവതരണ മേഖലയിലും കഴിവ് തെളിയിച്ചു. എംബിഎ പഠനത്തിന് ശേഷം എച്ച്.ആറായി ബാംഗ്ലൂരിൽ ജോലി ചെയ്ത നിമ്മി, അത് രാജി വച്ച് അവതരണ രംഗത്തേക്ക് എത്തുകയായിരുന്നു.

സൂര്യ മ്യൂസിക്കിലാണ് നിമ്മി അവതാരകയായി ആദ്യം തിളങ്ങിയത്. വേറെയും ടെലിവിഷൻ ചാനലുകളിൽ അവതാരകയായി തിളങ്ങിയിട്ടുണ്ട് നിമ്മി. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ അരുൺ ഗോപനാണ് താരത്തിന്റെ ഭർത്താവ്. ഡോക്ടറായ അരുൺ ഗോപൻ സംഗീതത്തിൽ ശ്രദ്ധ കൊടുത്തപ്പോൾ നിമ്മി തന്റെ പ്രൊഫഷണൽ ജോലി മാറ്റിവച്ച് അവതരണ രംഗത്തും ശ്രദ്ധ നൽകി.

ഇത് കൂടാതെ സമൂഹ മാധ്യമങ്ങളിലും നിമ്മി വളരെ സജീവമാണ്. യൂട്യൂബറായും സജീവമായി നിൽക്കുന്ന നിമ്മി അതിലും വീഡിയോസ് പങ്കുവെക്കാറുണ്ട്. ഒരു മകനാണ് താരദമ്പതിമാർക്കുള്ളത്. അതേസമയം നിമ്മിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. വെള്ള ഔട്ട് ഫിറ്റിൽ ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് നിമ്മി തിളങ്ങിയത്. പീച്ച് മി ഡിസൈൻസാണ് കോസ്റ്റിയൂം. ഷൈൻ സി.വിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.