തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലേഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് നടി നിമിഷ സജയൻ. പിന്നീട് ഇങ്ങോട്ട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി നിമിഷ, സ്ത്രീപക്ഷ സിനിമകളിൽ കൂടുതലായി അഭിനയിച്ച് കൈയടി നേടുകയും ചെയ്തു. ഒരു തവണ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഈ അടുത്തിടെ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താരമാണ് നിമിഷ. നിമിഷ ടാക്സ് വെട്ടിപ്പ് നടത്തിയെന്ന് ആരോപണം വന്നത് ഈ അടുത്തിടെയായിരുന്നു. ബി.ജെ.പി നേതാവായ സന്ദീപ് വാര്യരായിരുന്നു ഫേസ്ബുക്ക് പേജിലൂടെ ഈ കാര്യം പുറത്തുവിട്ടത്. നിരവധി പേരാണ് നിമിഷയ്ക്ക് എതിരെ രംഗത്ത് വരികയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. താരം ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല.
വിവാദങ്ങൾക്ക് ഇടയിൽ നിമിഷ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. സാരിയിൽ ഗ്ലാമറസായി മാറിയ ഒരു വീഡിയോ നിമിഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ഈ കഴിഞ്ഞ ദിവസം. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിലുള്ള ഒരു പഴയ ഫോട്ടോഷൂട്ടിലെ ലുക്കിലെ വീഡിയോയാണ് ഇത്. ഇപ്പോൾ ട്രെൻഡായി മാറിയ സത്യഭാവമേ എന്ന പാട്ടും ഇതിനോടൊപ്പം ചേർത്താണ് പോസ്റ്റ് ചെയ്തത്.
വഫാറയാണ് ഷൂട്ട് എടുത്തിരിക്കുന്നത്. ദാഗെ കി കഹാനിയുടെ സാരിയാണ് നിമിഷ ഇട്ടിരിക്കുന്നത്. കമന്റ് ബോക്സ് ഓഫാക്കി വച്ചിരിക്കുന്നതുകൊണ്ട് ആരാധകരുടെ കമന്റുകൾ ഒന്നുമില്ല. നിവിൻ പൊളി- രാജീവ് രവി ചിത്രമായ തുറമുഖമാണ് നിമിഷയുടെ അടുത്തതായി ഇറങ്ങാനുള്ളത്. ഒരു തെക്കൻ തല്ല് കേസാണ് നിമിഷ നായികയായി അവസാനമായി റിലീസ് ചെയ്തത്. ഒരു മറാത്തി ചിത്രവും അതിനൊപ്പം ഇറങ്ങിയിരുന്നു.
View this post on Instagram