December 11, 2023

‘മഹാബലിപുരത്തെ പഞ്ച രഥങ്ങൾ സന്ദർശിച്ച് നിമിഷ സജയൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അഭിനയത്രിയാണ് നിമിഷ സജയൻ. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയിട്ടുള്ള നിമിഷ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിരുന്നു. സിനിമക്ക് പുറത്തും നിമിഷ മലയാളികൾക്ക് പ്രിയങ്കരിയായിരുന്നു. വ്യക്തമായ കാഴ്ചപ്പാടുകളും രാഷ്ട്രീയ നിലപാടുകളുമുള്ള ഒരാളാണ് നിമിഷ.

സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷ തന്റെ വിശേഷങ്ങൾ എല്ലാം അതിലൂടെയാണ് പങ്കുവെക്കുന്നത്. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമുള്ള നിമിഷ തമിഴ് നാട്ടിലെ മഹാബലിപുരത്തെ പഞ്ച രഥങ്ങൾ സന്ദർശിച്ച ശേഷമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇന്ത്യൻ റോക്ക്-കട്ട് വാസ്തുവിദ്യയുടെ ഒരു ഉദാഹരണമാണ് പഞ്ച രഥങ്ങൾ. നരസിംഹവർമൻ രണ്ടാമൻ രാജാവിന്റെ കാലത്താണ് ഈ സമുച്ചയം കൊത്തിയെടുത്തത്.

ഇതിഹാസമായ മഹാഭാരതത്തിലെ പ്രശസ്തയായ പഞ്ച പാണ്ഡവരുടെയും അവരുടെ ഭാര്യ ദ്രൗപതിയുടെയും പേരിലാണ് കെട്ടിടങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ധർമ്മരാജ രഥം, ഭീമാ രഥം, അർജുന രഥം, നകുൽ സഹദേവ് രഥ്, ദ്രൗപതി രഥ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ആർട്ടുകൾ ഏറെ ഇഷ്ടമുള്ള ഒരു കലാകാരിയാണെന്ന് നിമിഷയുടെ പോസ്റ്റുകൾ കണ്ടാൽ വ്യക്തമാണ്. ഹിന്ദു പുരാണങ്ങൾ ഫോളോ ചെയ്യുന്നൊരാളാണ് താരം.

ഒരു തെക്കൻ തല്ലുകേസാണ് നിമിഷയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിലും ഒ.ടി.ടിയിലും നിമിഷയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന രാജീവ് രവിയുടെ തുറമുഖമാണ് നിമിഷയുടെ അടുത്ത സിനിമ. നിവിൻ പൊളിയുടെ നായികയായിട്ടാണ് തുറമുഖത്തിൽ നിമിഷ സജയൻ അഭിനയിക്കുന്നത്.