‘ഈ ചിരിയോടെ കാണാൻ തന്നെ എന്താ ഐശ്വര്യം, വിഷു സ്പെഷ്യൽ ലുക്കിൽ നിമിഷ സജയൻ..’ – ചിത്രങ്ങൾ വൈറൽ

ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തൊണ്ടിമുതലും ദൃക്ഷസാക്ഷിയും എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിലേക്ക് കാലെടുത്ത വച്ച നടിയാണ് നിമിഷ സജയൻ. പിന്നീട് നിമിഷ നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും വരെ അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടിക്കൊണ്ടിരിക്കുകയാണ് നിമിഷ.

ലണ്ടറാണി എന്ന ഹിന്ദി ചിത്രമാണ് നിമിഷയുടെ അവസാനം ഇറങ്ങിയത്. നിമിഷയുടെ സിനിമ കരിയറിൽ കൂടുതലും ചെയ്തിട്ടുള്ളത് സീരീസ് വേഷങ്ങളാണ്. കോമഡി, റൊമാന്റിക് കലർന്ന വേഷങ്ങൾ നിമിഷ അധികം ചെയ്തിട്ടുണ്ടായിരുന്നില്ല. അതിന്റെ പേരിൽ ചില ട്രോളുകളൊക്കെ നിമിഷ പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. നിമിഷയ്ക്ക് ചിരിക്കാൻ അറിയില്ല എന്ന് വരെ പലരും പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.

എന്തായാലും വിമർശിച്ചവർക്കുള്ള മറുപടി എന്ന പോലെ വിഷു ദിനത്തിൽ ചിരിച്ചുകൊണ്ടുള്ള ക്യൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നിമിഷ. സെറ്റ് മുണ്ടുടുത്ത് ട്രഡീഷണൽ ലുക്കിലാണ് നിമിഷ തിളങ്ങിയിരിക്കുന്നത്. കൈയിൽ കുപ്പിവളയൊക്കെ ഇട്ട് ഒരു മലയാളി മങ്കയെ പോലെ നിമിഷ തിളങ്ങി. ചിരിക്കാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടിട്ട് ചോദിക്കുന്നത്.

നടി നസ്രിയ നാസിം, ഗായിക അഭിരാമി സുരേഷ് എന്നിവർ പോസ്റ്റിന് താഴെ കമന്റും ഇട്ടിട്ടുണ്ട്. അദൃശ്യ ജാലകങ്ങളാണ് മലയാളത്തിൽ നിമിഷയുടെ അവസാനമിറങ്ങിയ ചിത്രം. തമിഴിൽ കഴിഞ്ഞ വർഷം അഭിനയിച്ച ജിഗർത്തണ്ട ഡബിൾ എക്സ് എന്ന സിനിമയിലെ പ്രകടനത്തിന് നിമിഷയ്ക്ക് ഒരുപാട് പ്രശംസ കിട്ടിയിരുന്നു. പക്ഷേ മലയാളത്തിൽ നായികയായി അഭിനയിച്ച സിനിമകൾ അധികവും ഹിറ്റായിരുന്നില്ല.