ബോംബെയിൽ ജനിച്ചുവളർന്ന മലയാളിയായ സിനിമ താരമാണ് നടി നിമിഷ സജയൻ. കൊല്ലം സ്വദേശിനി ആണെങ്കിലും നിമിഷ പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. ദിലേഷ് പോത്തൻ സിനിമയിൽ ഓഡിഷനിൽ പങ്കെടുത്ത് എത്തിയ നിമിഷ, അതിൽ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു. തൊണ്ടിമുതലും ദൃക്.സാക്ഷിയുമാണ് നിമിഷ സജയന്റെ ആദ്യ സിനിമ.
അതിന് ശേഷം ഈട എന്ന ചിത്രത്തിലും നായികയായി അഭിനയിച്ച നിമിഷ സീരിയസ് റോളുകളിൽ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. നിമിഷയുടെ ഏറ്റവും വലിയ അഭിനയ കഴിവും സീരിയസ് റോളുകളിൽ ഞെട്ടിപ്പിക്കുന്ന പ്രകടനം ചെയ്യുക എന്നതാണ്. ചിലർ നിമിഷയെ അതിന്റെ പേരിൽ വിമർശിക്കാറുമുണ്ട്. നിമിഷ മറ്റ് കഥാപാത്രങ്ങൾ ചെയ്യാറില്ല എന്നാണ് അവരുടെ കണ്ടെത്തലുകൾ.
ചോല എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുള്ള നിമിഷയ്ക്ക് ധാരാളം സിനിമകളാണ് ഓരോ വർഷവും വന്നുകൊണ്ടിരിക്കുന്നത്. ബിജു മേനോൻ നായകനായ ഒരു തെക്കൻ തല്ലുകേസ് എന്ന സിനിമയിലാണ് നിമിഷ അവസാനമായി അഭിനയിച്ചത്. നിവിൻ പൊളിയുടെ നായികയായി എത്തുന്ന തുറമുഖമാണ് നിമിഷയുടെ അടുത്ത റിലീസ്.
മലയാളത്തിലെ മറ്റ് മുൻനിര നായികമാരെ പോലെ തന്നെ നിമിഷ സജയനും ദീപാവലി സ്പെഷ്യൽ ഷൂട്ട് നടത്തിയിരുന്നു. ഒരു രാജകുമാരിയെ പോലെ ആടയാഭരണങ്ങളോടെ തിളങ്ങിയ നിമിഷയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് വഫാറയാണ്. അസാനിയ നസ്രിനാണ് സ്റ്റൈലിംഗ് ചെയ്തത്. ദാഗ കി കഹാനിയുടെ വസ്ത്രമാണ് നിമിഷ ധരിച്ചിരിക്കുന്നത്. ഹോട്ട് എന്നാണ് ആരാധകർ കമന്റ് ഇട്ടിരിക്കുന്നത്.