‘പൂത്തിരി കത്തിച്ച് ദീപാവലി ആഘോഷിച്ച് നടി കീർത്തി സുരേഷ്, ക്യൂട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

ദിലീപ് ചിത്രമായ കുബേരനിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടി പിന്നീട് തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി മാറുകയും ചെയ്ത താരമാണ് നടി കീർത്തി സുരേഷ്. പ്രിയദർശന്റെ സംവിധാനത്തിൽ ഇറങ്ങിയ ഗീതാഞ്ജലി എന്ന സിനിമയിലാണ് കീർത്തി ആദ്യമായി നായികയായി അഭിനയിച്ചത്. അതിന് ശേഷം കീർത്തി ദിലീപിന്റെ തന്നെ നായികയായി റിംഗ് മാസ്റ്ററിലും അഭിനയിച്ചു.

ഇത് എന്ന മായം എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറിയ കീർത്തിയുടെ തൊട്ടടുത്ത ചിത്രം തെലുങ്കിൽ ആയിരുന്നു. കന്നടയിൽ കൂടി മാത്രമേ ഇനി തെന്നിന്ത്യൻ ഭാഷകളിൽ കീർത്തി അഭിനയിക്കാനുള്ളൂ. അമ്മ മേനകയെ പോലെ തന്നെ കീർത്തിയും തെന്നിന്ത്യയിൽ തിളങ്ങിയ നായികയായി മാറുകയും ചെയ്തു. ഇപ്പോൾ സൂപ്പർസ്റ്റാർ സിനിമകളിൽ മാത്രമാണ് കീർത്തി നായികയായി അഭിനയിക്കുന്നത്.

ടോവിനോ തോമസിന് ഒപ്പം മലയാളത്തിൽ ഇറങ്ങിയ വാശിയാണ് കീർത്തിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള കീർത്തി അടുത്ത തവണയും അതിന് അർഹയാവാൻ സാധ്യതയുണ്ട്. തമിഴിൽ ഇറങ്ങിയ സാനി കയ്യിധം എന്ന ചിത്രത്തിലെ കീർത്തിയുടെ പ്രകടനം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു.

മറ്റ് നായികാനടിമാരെ പോലെ തന്നെ കീർത്തിയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. കുടുംബത്തിനും തന്റെ പ്രിയപ്പെട്ട വളർത്തു നായയ്ക്ക് ഒപ്പവും കീർത്തി ദീപാവലി ആഘോഷിച്ചത്. കൈയിൽ പൂത്തിരി പിടിച്ച് അത് കത്തിച്ച് ആഘോഷത്തിൽ പങ്കുചേർന്ന് കീർത്തിയെ ചിത്രങ്ങളിൽ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകരും പറയുന്നു.