February 26, 2024

‘എഴുപതുകളിലെ ലുക്കിൽ തിളങ്ങി നടി നിമിഷ സജയൻ, സുന്ദരിയെന്ന് മലയാളികൾ..’ – ഫോട്ടോസ് കാണാം

അഭിനയിച്ച മിക്ക സിനിമകളിലും ഗംഭീര പ്രകടനം കാഴ്ച വച്ച് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി നിമിഷ സജയൻ. സൈറ ഭാനു എന്ന സിനിമയിൽ ചെറിയ വേഷത്തിൽ നിമിഷ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർ ശ്രദ്ധിച്ചത് തൊണ്ടിമുതലും ദൃക്.സാക്ഷിയും എന്ന ചിത്രത്തിലെ നായികാ വേഷത്തിൽ അഭിനയിച്ചപ്പോഴാണ്. സിനിമ വലിയ ഹിറ്റായി മാറുകയും ചെയ്തു.

ദിലേഷ് പോത്തന്റെ സംവിധാനത്തിൽ ഇറങ്ങിയ ആ സിനിമയിൽ ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നു. ആദ്യ നായികാ സിനിമയ്ക്ക് ശേഷം നിമിഷയ്ക്ക് കൂടുതൽ സിനിമകളിൽ നിന്ന് മലയാളത്തിൽ തന്നെ അവസരങ്ങൾ ലഭിച്ചു. കൊല്ലം സ്വദേശിനിയാണെങ്കിലും നിമിഷ പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. ഒരു മറാത്തി ചിത്രത്തിലും നിമിഷ അഭിനയിച്ചിട്ടുണ്ട്.

ചോല എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് നിമിഷ. കഴിഞ്ഞ വർഷമിറങ്ങിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയിലെ പ്രകടനവും ഏറെ പ്രശംസകൾ നേടിയിരുന്നു. നായാട്ട്, മാലിക്, ഹെവൻ, ഇന്നലെ വരെ തുടങ്ങിയ സിനിമകളിലും അഭിനയിച്ച നിമിഷയുടെ ഒരു തെക്കൻ തല്ല് കേസാണ് അവസാനമായി പുറത്തിറങ്ങിയത്. തുറമുഖമാണ് അടുത്ത സിനിമ.

നിമിഷയുടെ ആദ്യ ഇംഗ്ലീഷ്, ഹിന്ദി സിനിമകൾ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ദീപാവലി സ്പെഷ്യൽ ഷൂട്ടുമായി എത്തിയിരിക്കുകയാണ് നിമിഷ. എഴുപതുകളിലെ നായികയുടെ ലുക്കിലുള്ള നിമിഷയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് വഫാറയാണ്. അസാനിയ നസ്രിനാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ദാഗെ കി കഹാനിയുടെ മനോഹരമായ സാരിയിലെ ചിത്രങ്ങളിൽ നിമിഷ സുന്ദരിയായിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.