‘ബിഗ് ബോസ് താരം നിമിഷ നമ്മൾ വിചാരിച്ചയാൾ അല്ല!! മിസ് കേരള ഫൈനലിസ്റ്റ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ ഷോകൾക്ക് ഇടയിൽ ഒരുപാട് ആരാധകരുള്ള ഒരു റിയൽ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ഈ ഷോ നടക്കുന്നുണ്ട്. മലയാളത്തിൽ ബിഗ് ബോസ് ഷോ ഹോസ്റ്റ് ചെയ്യുന്നത് മോഹൻലാലാണ്. ഇപ്പോൾ ബിഗ് ബോസ് മലയാളത്തിന്റെ നാലാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ആഴ്ചകൾ ഇതിനോടകം പിന്നിട്ടിരിക്കുകയാണ്.

17 മത്സരാർത്ഥികളായി ആരംഭിച്ച ഷോയിൽ നിന്ന് ആദ്യ ആഴ്ചയിൽ നോമിനേഷൻ കഴിഞ്ഞ് ജാനകി സുധീർ പുറത്തായിരുന്നു. പതിനാറ് മത്സരാർത്ഥികളാണ് ഇപ്പോഴുള്ളത്. രണ്ടാമത്തെ ആഴ്ചയിൽ പ്രേക്ഷകരുടെ വോട്ടിംഗ് കുറവുള്ളതിനാൽ മറ്റൊരു മത്സരാർത്ഥി ആയിരുന്ന നിമിഷ പി.എസ് പുറത്തായിരുന്നു. പക്ഷേ നിമിഷയെ സീക്രെട്ട് റൂമിലേക്ക് മാറ്റുകയും പിന്നീട് 2 ദിവസം കഴിഞ്ഞ് ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു.

നിമിഷ പുറത്തായി തിരിച്ചുവന്ന ശേഷം ഒരുപാട് ആരാധകരെ താരത്തിന് ലഭിച്ചിരുന്നു. മിസ് കേരള 2021-ൽ ഫൈനലിസ്റ്റായ നിമിഷ ഗംഭീര മോഡൽ കൂടിയാണ്. നിമിഷയുടെ പല ഫോട്ടോസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. ബിക്കിനി ഷൂട്ടുകൾ ഉൾപ്പടെ ചെയ്തിരുന്ന ഒരാളാണ് നിമിഷ. ഇത്രയും ഹോട്ടായിരുന്നോ താരമെന്ന് പലരും കമന്റുകൾ ചെയ്തിട്ടുമുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ധാരാളം റീൽസ് വീഡിയോ പങ്കുവച്ചിരുന്ന ഒരാളുകൂടിയാണ് നിമിഷ. കഴിഞ്ഞ 5 വർഷത്തോളമായി സോഷ്യൽ മീഡിയയിൽ സജീവമായ നിമിഷയ്ക്ക് ബിഗ് ബോസിൽ വന്ന ശേഷമാണ് കൂടുതൽ ആരാധകരെ ലഭിച്ചിരിക്കുന്നത്. നിമിഷ ഫൈനൽ വരെ എത്തണമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഷോയിൽ നിമിഷയും മറ്റൊരു മത്സരാർത്ഥിയായ ജാസ്മിനും വളരെ അടുത്ത സുഹൃത്തുക്കളാണ്.