‘സിനിമ മേഖലയിലെ ഏറ്റവും നല്ല സുഹൃത്ത്..?’ – ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി കല്യാണി പ്രിയദർശൻ

സംവിധായകനായ പ്രിയദർശന്റെയും നടി ലിസിയുടെ മകളാണ് നടി കല്യാണി പ്രിയദർശൻ. മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ കല്യാണി, ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ചു കഴിഞ്ഞു. ഹെലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് വരുന്നത്. തെലുങ്കിൽ മൂന്ന് സിനിമകൾ ചെയ്ത ശേഷം കല്യാണി തമിഴിലും നായികയായി അരങ്ങേറി.

അതിന് ശേഷമാണ് കല്യാണി മലയാളത്തിലേക്ക് വരുന്നത്. ദുൽഖറിന്റെ നായികയായി അഭിനയിച്ച് കൊണ്ടാണ് മലയാളത്തിലേക്ക് എത്തുന്നത്. വരനെ ആവശ്യമുണ്ട് ആയിരുന്നു കല്യാണി ആദ്യ മലയാള ചിത്രം. പിന്നീട് മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കല്യാണി അഭിനയിച്ചു. അതിന് ശേഷം പ്രണവിനൊപ്പം അഭിനയിച്ച ഹൃദയം സൂപ്പർഹിറ്റായി മാറി. ഇരുവരുടെയും ജോഡി പ്രേക്ഷകർ അംഗീകരിച്ചു.

പൃഥ്വിരാജ്, മോഹൻലാൽ എന്നിവർക്ക് ഒപ്പമുള്ള ബ്രോ ഡാഡിയിലും കല്യാണി അഭിനയിച്ചിരുന്നു. ടോവിനോ തോമസിന് ഒപ്പമുള്ള തല്ലുമാലയാണ് കല്യാണിയുടെ അടുത്ത സിനിമ. ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് സ്റ്റോറിയിലൂടെ താരം മറുപടി കൊടുത്തിരുന്നു ഈ കഴിഞ്ഞ ദിവസം. സിനിമയിലെ കല്യാണിയുടെ ഏറ്റവും നല്ല സുഹൃത്ത് ആരാണെന്ന് ഒരു ആരാധകൻ ചോദിച്ചിരുന്നു.

അതിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്. പ്രണവ് മോഹൻലാലും കീർത്തി സുരേഷുമാണ് തന്റെ ഏറ്റവും അടുത്ത സിനിമ സുഹൃത്തുക്കൾ എന്ന് കല്യാണി മറുപടി നൽകിയത്. മൂവരും കുട്ടികാലം മുതൽ സുഹൃത്തുക്കളാണ്. കീർത്തിയുടെ അച്ഛൻ സുരേഷ് കുമാറും പ്രിയദർശനും മോഹൻലാലും സുഹൃത്തുക്കളായത് പോലെ തന്നെയാണ് ഇപ്പോൾ മക്കൾ മൂവരും അടുത്ത സുഹൃത്തുക്കൾ ആയിരിക്കുന്നത്.