February 28, 2024

‘കടലിന് അടിയിൽ നീന്തിത്തുടിച്ച് നിക്കി ഗൽറാണി, മാലിദ്വീപിൽ അവധി ആഘോഷിച്ച് താരം..’ – വീഡിയോ വൈറൽ

മലയാളം, തമിഴ് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന താരമാണ് നടി നിക്കി ഗൽറാണി. നിവിൻ പൊളി നായകനായ 1983 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നിക്കി. ആ സിനിമയിൽ രണ്ട് നായികമാരിൽ ഒരാളായിരുന്നു നിക്കി. പിന്നീട് ഓം ശാന്തി ഓശാനയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച നിക്കി കന്നഡയിൽ രണ്ട് സിനിമകളിൽ അഭിനയിച്ചു. വെള്ളിമൂങ്ങയിലൂടെ വീണ്ടും മലയാളത്തിൽ സജീവമായി താരം.

ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര, ധമാക്ക തുടങ്ങിയ സിനിമകളിൽ നിക്കി നായികയായി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. കൂടുതലും ഇപ്പോൾ തമിഴിലാണ് നിക്കി അഭിനയിക്കുന്നത്. തമിഴിൽ നിക്കി ആദ്യമായി അഭിനയിക്കുന്നത് ഡാർലിംഗ് എന്ന ഹൊറർ സിനിമയിലാണ്. അതിന് ശേഷം നിക്കി ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചു. വിരുന്ന് എന്ന മലയാള സിനിമയിലാണ് ഇപ്പോൾ നിക്കി അഭിനയിക്കുന്നത്.

എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ മാറ്റി അവധി എടുത്തുകൊണ്ട് നിക്കി തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നായ മാലിദ്വീപിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും നിക്കി പോസ്റ്റ് ചെയ്തിട്ടുണ്ട്. കടലിന് അടിയിൽ അണ്ടർവാട്ടർ സ്വിമ്മിങ് നടത്തുന്ന വീഡിയോയും നിക്കി പങ്കുവച്ചിട്ടുണ്ട്. ജന്മദിനം ആഘോഷിക്കാൻ വേണ്ടികൂടിയാണ് നിക്കി മാലിദ്വീപിൽ പോയത്.

താരത്തിന്റെ മുപ്പതാം ജന്മദിനമായിരുന്നു മാലിദ്വീപിൽ ആഘോഷിച്ചത്. കടൽ വെള്ളത്തിൽ അടുത്ത് തന്നെയുള്ള ഒരു റിസോർട്ടിൽ വെള്ളത്തിൽ നിന്ന് ഫുഡ് കഴിക്കുന്ന ചിത്രങ്ങളും വിഡിയോസും നിക്കി പോസ്റ്റ് ചെയ്തിരുന്നു. ആരാധകരിൽ പലരും നിക്കിക്ക് ജന്മദിനം ആശംസിക്കുകയും ചെയ്തു. മാലിദ്വീപിൽ ചെന്നിട്ട് ബിക്കിനി ചിത്രങ്ങളില്ലേ എന്നാണ് ചിലരുടെ ചോദ്യം.