‘പെൺപിള്ളേർക്ക് ഈ സമയത്ത് ഇറങ്ങാൻ പാടില്ലെന്ന് റൂളുണ്ടോ? നൈറ്റ് ഡ്രൈവിന്റെ കിടിലം ട്രെയിലർ..’ – വീഡിയോ

ഇന്നത്തെ തലമുറയിൽ മാസ്സ് എന്റർടൈനർ സിനിമകളുടെ രാജാവായി അറിയപ്പെടുന്ന സംവിധായകനാണ് വൈശാഖ്. വൈശാഖിന്റെ സംവിധാനത്തിലുള്ള മിക്ക സിനിമകളും മാസ്സ് സിനിമകളായിരുന്നു. അധികം മാസ്സില്ലാത്ത മല്ലു സിംഗ്, സീനിയേഴ്സ്, സൗണ്ട് തോമ തുടങ്ങിയ സിനിമകളും വൈശാഖ് സംവിധാനം ചെയ്തിട്ടുണ്ട്. വൈശാഖിന്റെ സിനിമകളിലും കൂടുതലും സൂപ്പർസ്റ്റാറുകളുമാണ് നായകന്മാരി എത്താറുളളത്.

തന്റെ സ്ഥിരം ശൈലി മാറ്റി ഒരു സസ്പെൻസ് ത്രില്ലറുമായി എത്തുകയാണ് വൈശാഖ്. ഇന്ദ്രജിത്ത്, അന്ന ബെൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് എന്ന സിനിമയുടെ ട്രെയിലർ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് വൈശാഖ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.

അന്ന ബെനിന്റെയും റോഷന്റേയും പ്രണയ രംഗങ്ങളിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീട് പൊലീസ് ഓഫീസറായ ഇന്ദ്രജിത്തിനെ കാണിക്കുകയും, “പെൺപിള്ളേരെയും കൊണ്ട് അസമയത്ത് പുറത്തിറങ്ങാതെ പകൽ വല്ലോം പോയിക്കൂടെ” എന്ന് ഇന്ദ്രജിത്ത് ചോദിക്കുകയും. “അതെന്താ സാറേ പെൺപിള്ളേർക്ക് ഈ സമയത്ത് ഇറങ്ങാൻ പാടില്ലെന്ന് വല്ല റൂളുമുണ്ടോ?” എന്ന അന്നയുടെ മറുപടി കഴിയുമ്പോൾ തൊട്ട് ട്രൈലറിന്റെ മൂഡ് മാറുകയാണ്.

പിന്നീട് അന്നയും റോഷനും സഞ്ചരിക്കുന്ന കാർ അപടകത്തിൽ പെടുന്നതായി കാണിക്കുന്നുണ്ട്. തുടർന്ന് ആ രാത്രി നടക്കുന്ന സംഭവങ്ങളും, പൊലീസ് സ്റ്റേഷനിലെ കാര്യങ്ങളുമെല്ലാം കാണിച്ചാണ് ട്രെയിലർ മുന്നോട്ട് പോകുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് സംഭവമായി ബന്ധപ്പെട്ട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

നീത പിന്റോയും പ്രിയ വേണുവും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുന്നത്. സിദ്ധിഖ്, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, മുത്തുമണി സോമസുന്ദരൻ, ശ്രീവിദ്യ മുല്ലാച്ചേരി, കൈലാഷ്, സന്തോഷ് കീഴാറ്റൂർ തുടങ്ങിയവർ സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. രഞ്ജിൻ രാജാണ് സിനിമയുടെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഷാജി കുമാറാണ് ക്യാമറമാൻ.

CATEGORIES
TAGS Vysakh
OLDER POST‘എന്റെ ശരീരത്തിന് വിലയിടാൻ വരരുത്, സ്വിം സ്യൂട്ടിൽ നടി ഫറ ഷിബില..’ – കൈയടിച്ച് സോഷ്യൽ മീഡിയ