‘മോഹൻലാൽ സാറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, നാച്ചുറൽ ആക്ടറാണ് അദ്ദേഹം..’ – നെൽസൺ പറയുന്നു

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത തിയേറ്ററുകളിൽ വമ്പൻ പ്രതികരണം ലഭിച്ച് മുന്നേറികൊണ്ടിരിക്കുന്ന സിനിമയാണ് ജയിലർ. മലയാളത്തിന്റെ സ്വന്തം മോഹൻലാലും വിനായകനും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. വിനായകൻ വില്ലൻ വേഷത്തിലും മോഹൻലാൽ അതിഥി വേഷത്തിലുമാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്ന് മോഹൻലാൽ പോലെ കന്നഡയിൽ നിന്ന് ശിവരാജ് കുമാറും അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ മോഹൻലാലിനെ സംവിധാനം ചെയ്തപ്പോഴും എക്സ്പീരിയൻസ് ഒരു അഭിമുഖത്തിൽ നെൽസൺ തുറന്നു പറഞ്ഞിരിക്കുകയാണ്. “എനിക്ക് കഥ എഴുതുമ്പോഴേ ഇതുപോലെ കർണാടകയിൽ നിന്നും കേരളത്തിൽ നിന്നും വലിയ താരങ്ങളെ കൊണ്ട് ആ വേഷങ്ങൾ ചെയ്യിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. രണ്ട്, മൂന്ന് സീനേ ഉണ്ടാവൂ.. പക്ഷേ അവർക്ക് വേണ്ടിയുള്ള സീനായിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം എനിക്ക് മോഹൻലാൽ സാറിനെ ഭയങ്കര ഇഷ്ടമാണ്.

ചിലരെയൊക്കെ നമ്മൾ കാണുമ്പോൾ നമ്മുക്ക് അവരുടെ കൂടെ വർക്ക് ചെയ്യണമെന്ന് തോന്നാറില്ലേ. അതുകൊണ്ടാണ് അദ്ദേഹത്തോട് ചോദിച്ചത്. അവര് വരുമ്പോൾ അവരെ മോശമായി ഉപയോഗിക്കാൻ പാടില്ലല്ലോ! മോഹൻലാൽ സാർ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെ ഒരുപാട് പേർ വിളിക്കുന്നുണ്ട്. സിനിമ നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് കേൾക്കുമ്പോൾ സന്തോഷം തോന്നി. അദ്ദേഹത്തെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റിയെന്ന് അവരുടെ ആ വിളിയിൽ നിന്ന് എനിക്ക് മനസ്സിലായി. മോഹൻലാൽ സാർ ഒരു നാച്ചുറൽ ആക്ടറാണ്. ഒരു സീൻ എടുക്കുമ്പോൾ, ടേക്ക് പോയികൊണ്ടിരിക്കുകയാണ്. അദ്ദേഹം അഭിനയിക്കുകയുമായിരുന്നു.

സാർ പെട്ടന്ന്, ഒരു മിനിറ്റ് കട്ട് ചെയ്യാൻ പറഞ്ഞു. ടേക്ക് ആണോ എന്ന് എന്നോട് ചോദിച്ചു. അദ്ദേഹം റിഹേഴ്സൽ ആണെന്നാണ് കരുതിയത്. പക്ഷേ അദ്ദേഹം ഒറിജിനൽ പോലെയാണ് ചെയ്തത്. അത്രയ്ക്കും നാച്ചുറൽ ആയതുകൊണ്ട് ഞങ്ങൾക്കും മനസ്സിലായി. എന്തൊരു ബ്രില്ല്യന്റ് ആക്ടർ ആണെന്ന് ഞാൻ അടുത്തിരുന്നവരോട് പറഞ്ഞു. എക്സ്ട്രാ ഓർഡിനറിയായിട്ട് അദ്ദേഹം ചെയ്യും. ഇതൊന്നും ഞാൻ പറയേണ്ട കാര്യമില്ല. നിങ്ങൾക്ക് കണ്ടാലേ അറിയാമല്ലോ! നമ്മൾ ചെറുതായിട്ട് പറഞ്ഞു കൊടുത്താൽ മതി. അദ്ദേഹം അത് ഭയങ്കരമായ രീതിയിൽ ചെയ്തു തരും. ഇത് മാത്രമല്ല, അദ്ദേഹം വളരെ സിംപിളായ വ്യക്തിയാണ്. വളരെ സ്വീറ്റാണ് അദ്ദേഹം..”, നെൽസൺ പറഞ്ഞു.