ജയറാമിന്റെ മകൻ കാളിദാസ് മലയാളത്തിൽ ആദ്യമായി നായകനായി അഭിനയിച്ച ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരമാണ് നടി നീത പിള്ള. അതിന് ശേഷം രണ്ട് വർഷങ്ങൾക്ക് ശേഷം എബ്രിഡ് ഷൈന്റെ തന്നെ ദി കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിലും പ്രധാന വേഷത്തിൽ നീത അഭിനയിച്ചിരുന്നു. ആ സിനിമ തിയേറ്ററിൽ അത്ര വിജയം നേടിയില്ല. പക്ഷേ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി നീത.
സുരേഷ് ഗോപിയുടെ മകളായി പാപ്പൻ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് നീത പിള്ള കൂടുതൽ പ്രേക്ഷകരുടെ ശ്രദ്ധനേടിയത്. അതിൽ ഒരു പൊലീസുകാരിയായിട്ടാണ് നീത അഭിനയിച്ചത്. ആ റോൾ ഗംഭീരമായിട്ട് നീത കൈകാര്യം ചെയ്തു. ഒരുപാട് ആരാധകരെയും നീതയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് ദിലീപിന്റെ നായികയായി തങ്കമണി എന്ന സിനിമയിൽ നീത അഭിനയിച്ചെങ്കിലും അത് തിയേറ്ററിൽ പരാജയപ്പെട്ടു.
ഏറ്റവും ഒടുവിലായി വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലാണ് നീത അഭിനയിച്ചത്. മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ നീത ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് കൂടാതെ വേറെയും പുതിയ പ്രൊജെക്ടുകൾ നടക്കുന്നുണ്ട്. ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലുമൊക്കെ നീത പിള്ള വളരെ സജീവമായി നിൽക്കുന്ന ഒരാളാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ നീത പിള്ള ഇപ്പോഴിതാ വീക്കെൻഡ് അടിച്ചുപൊളിക്കുന്നതിന്റെ ഫോട്ടോസ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. വെള്ള നിറത്തിലെ മോഡേൺ ഔട്ട് ഫിറ്റ് ധരിച്ച് ഒരു പൂൾ സൈഡിൽ നിൽക്കുന്ന ചിത്രങ്ങളാണ് നീത പങ്കുവച്ചിട്ടുള്ളത്. ഇത്രയും ഹോട്ട് ലുക്കിൽ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു. സിനിമയിലും ഇത്തരം വേഷങ്ങളിൽ കാണാൻ പറ്റുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.