‘ആർഡിഎക്സിന്റെ വമ്പൻ വിജയം! ബിഎംഡബ്ല്യൂ ആഡംബര കാർ സ്വന്തമാക്കി നീരജ് മാധവ്..’ – വില അറിഞ്ഞാൽ ഞെട്ടും

നഹാസ് ഹിഡായത് സംവിധാനം ചെയ്ത തിയേറ്ററുകളിൽ വമ്പൻ ഹിറ്റായ ഈ വർഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ആർഡിഎക്സ് : റോബർട്ട് ഡോണി സേവ്യർ. 10 കോടി ബഡ്ജറ്റിൽ മുടക്കിയ ചിത്രം ലോകം എമ്പാടുമായി 100 കോടിയിൽ അധികമാണ് കളക്ഷൻ നേടിയെടുത്തത്. ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിച്ചത്. ഒരു കംപ്ലീറ്റ് ഫാമിലി ആക്ഷൻ ചിത്രമായിരുന്നു ഇത്.

സിനിമയിലൂടെ അതിശക്തമായ തിരിച്ചുവരവ് കൂടി നടൻ നീരജ് മാധവ് നടത്തിയിരിക്കുകയാണ്. നീരജിന്റെ മുമ്പിറങ്ങിയ സിനിമകളിൽ പലതും തീർത്തും ശരാശരിയിൽ താഴെയായിരുന്നു. അതുകൊണ്ട് തന്നെ നീരജിനും ഈ സിനിമയുടെ വിജയം ഗുണമാണ് ചെയ്തിരിക്കുന്നത്. നീരജ് പ്രധാന വേഷത്തിൽ അഭിനയിച്ച ഒരു മലയാള ചിത്രം തിയേറ്ററുകളിൽ എത്തുന്നതും ഇത് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ്.

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയാണ് ഇനി നീരജിന്റെ വരാനുള്ളത്. പ്രണവ്, ധ്യാൻ, കല്യാണി, ബേസിൽ, അജു എന്നിവരും അതിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിനിടയിൽ ഒരു പുതിയ സന്തോഷം നീരജ് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ ഒരു ആഡംബര കാർ നീരജ് സ്വന്തമാക്കിയിരിക്കുകയാണ്. എസ്.യുവി മോഡലാണ് വാങ്ങിയിരിക്കുന്നത്.

ബിഎംഡബ്ല്യൂവിന്റെ എക്സ് 5 എം സ്പോർട്ട് മോഡൽ എസ്.യു.വിയാണ് നീരജ് വാങ്ങിയത്. ഒരു കോടിയിൽ അധികം എക്സ് ഷോ റൂം വില വരുന്ന വാഹനത്തിന് ഓൺ റോഡ് പ്രൈസ് എന്ന് പറയുന്നത് ഒരു കോടി 35 ലക്ഷത്തിൽ അധികം രൂപയാണ്. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പമാണ് നീരജ് പുതിയ കാർ എടുക്കാൻ പോയത്. മൂവരും കാറിന് മുന്നിൽ നിൽക്കുന്ന ഫോട്ടോ നീരജ് തന്നെയാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.