ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് മലയാളത്തിലും തമിഴിലും നായികയായി അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി നസ്രിയ നസിം. നടൻ ഫഹദുമായി വിവാഹിതയായ ശേഷവും സിനിമയിൽ നായികയായി തന്നെ തുടരുന്ന നസ്രിയ വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്യുന്നത്. ഫഹദ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നസ്രിയ അടുത്തതായി നായികയായി എത്തുന്നത്.
രോമാഞ്ചത്തിന്റെ സംവിധായകനായ ജിത്തു മാധവനാണ് അതിന്റെ അടുത്ത സിനിമ കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ഫഹദും നസ്രിയയും അഭിനയിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അതേസമയം നസ്രിയയുടെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുന്നുവെന്നാണ് നസ്രിയ സ്റ്റോറിയിലൂടെ അറിയിച്ചത്.
“എല്ലാ സോഷ്യൽ മീഡിയകളിൽ നിന്നും ഇടവേള എടുക്കുന്നു. ഇതാണ് സമയം. നിങ്ങളുടെ എല്ലാ സ്നേഹവും സന്ദേശങ്ങളും ഇവിടെ നഷ്ടമാകും. ഉടൻ തിരിച്ചെത്തും. ഞാൻ വാഗ്ദാനം ചെയ്യുന്നു.. ഹാഷ് ടാഗ് ഡിഎൻഡി മോഡ്..”, നസ്രിയ പോസ്റ്റ് ചെയ്തു. എന്തുകൊണ്ടാണ് ബ്രേക്ക് എടുക്കുന്നതെന്ന് നസ്രിയ വെളിപ്പെടുത്തിയിട്ടില്ല. കാരണം ആരാധകർ സോഷ്യൽ മീഡിയയിലൂടെ തന്നെ തിരക്കുന്നുമുണ്ട്.
ആദ്യമായി തെലുങ്കിൽ അഭിനയിച്ച അന്റെ സുന്ദരനിക്കിയാണ് നസ്രിയയുടെ അവസാനം ഇറങ്ങിയ സിനിമ. മലയാളത്തിൽ ദുൽഖർ സൽമാൻ നിർമ്മിച്ച മണിയറയിലെ അശോകനാണ് അവസാന ചിത്രം. അതിൽ ചെറിയ ഒരു റോളിൽ ക്ലൈമാക്സിലാണ് നസ്രിയ അഭിനയിച്ചത്. ഫഹദിന് ഒപ്പം തന്നെയുള്ള ട്രാൻസ് ആയിരുന്നു നസ്രിയയുടെ മുഴുനീള നായികാ ചിത്രമെന്ന് പറയുന്നത്. 2014-ന് ശേഷം ആകെ നാല് സിനിമകളിലെ നസ്രിയ അഭിനയിച്ചിട്ടുളളൂ.