February 29, 2024

‘ദുബൈയിൽ സ്കൈ ഡൈവിംഗ് നടത്തി നടി നസ്രിയ, സ്വപ്നം സത്യമായിയെന്ന് താരം..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് നടി നസ്രിയ നാസിം. അതിന് മുമ്പ് കൈരളി ടി.വിയിലെ ‘പുണ്യമാസത്തിലൂടെ’ എന്ന പ്രോഗ്രാമിൽ അവതാരകയായി തിളങ്ങിയ നസ്രിയ സിനിമയിലേക്ക് എത്തുന്നത് പളുങ്ക് എന്ന ചിത്രത്തിലൂടെയാണ്. അതിൽ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുകയും ചെയ്തു താരം. അതിന് ശേഷം വീണ്ടും ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെയാണ് നസ്രിയ മലയാളികൾ കാണുന്നത്.

ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ ജൂനിയറിലെ അവതാരകയായിരുന്നു നസ്രിയ. പ്രമാണി, ഒരു നാൾ വരും തുടങ്ങിയ സിനിമകളിലും നസ്രിയ ബാലതാരമായി അഭിനയിച്ചിരുന്നു. മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് നായികയായി ആദ്യമായി അഭിനയിക്കുന്നതെങ്കിലും നിവിൻ പൊളിയുടെ നായികയായി നേരത്തിൽ അഭിനയിച്ച ശേഷമാണ് നസ്രിയയെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത്.

പിന്നീട് തമിഴിൽ രാജാറാണിയിൽ കൂടി അഭിനയിച്ചതോടെ നസ്രിയയ്ക്ക് ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. നയ്യാണ്ടി, സലാല മൊബൈൽസ്, ഓം ശാന്തി ഓശാന, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ സിനിമകളിൽ നസ്രിയ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അതിന് ശേഷമായിരുന്നു നസ്രിയ ഫഹദുമായി വിവാഹിതയാകുന്നത്. വിവാഹ ശേഷവും ഇടയ്ക്കിടെ നസ്രിയ അഭിനയിക്കാറുണ്ട്.

അന്റെ സുന്ദരനിക്കിയാണ് അവസാനമായി ഇറങ്ങിയ ചിത്രം. ഇൻസ്റ്റാഗ്രാമിൽ സജീവമായ നസ്രിയ ഇപ്പോഴിതാ ദുബൈയിൽ സ്കൈ ഡൈവിംഗ് നടത്തുന്നതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “അങ്ങനെ അതിനാൽ ഇത് സംഭവിച്ചു! ഓ എന്റെ ദൈവമേ.. ഇത് ആനന്ദമാണ്. ഞാൻ വിമാനത്തിൽ നിന്ന് ചാടി എന്റെ ദുബായിയിലേക്ക്.. അക്ഷരാർത്ഥത്തിൽ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു..”, നസ്രിയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.