‘ദുബായ് രാത്രി കാഴ്ചകളുമായി നടി മീരാനന്ദൻ, മിനി സ്ലീവ്‌ലെസ് ഡ്രെസ്സിൽ തിളങ്ങി താരം..’ – ഫോട്ടോസ് കാണാം

സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ എത്തി അതിൽ അവതാരകയായി തിരഞ്ഞെടുക്കുകയും അതിൽ നിന്ന് മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്ത താരമാണ് നടി മീരാനന്ദൻ. 2007-ൽ നടന്ന സ്റ്റാർ സിംഗർ സീസണിലാണ് പാട്ടുകാരിയായ മീരാനന്ദൻ പങ്കെടുക്കാൻ വേണ്ടി എത്തുന്നത്. അതിൽ അവർ രഞ്ജിനിയ്ക്ക് ഒപ്പം അവതാരകയായി തിരഞ്ഞെടുത്തു.

ആ ഷോയിൽ നിൽക്കുന്ന സമയത്താണ് ദിലീപിന്റെ നായികയായി മുല്ലയിൽ അഭിനയിക്കാൻ മീരാനന്ദൻ ക്ഷണം ലഭിക്കുന്നത്. വളരെ കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് മീരാനന്ദൻ അതിൽ അവതരിപ്പിച്ചത്. ആ സിനിമയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ മീരാനന്ദൻ ലഭിച്ചു. നായികയായും സഹനടിയായുമെല്ലാം മീരാനന്ദൻ പിന്നീട് സിനിമകളിൽ തിളങ്ങി നിൽക്കുകയും ചെയ്തിരുന്നു.

ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയും ചെയ്തിരുന്നു മീരാനന്ദൻ. ടെലിവിഷൻ ഷോകളിൽ അവതാരകയായും തിളങ്ങിയിട്ടുള്ള മീരാനന്ദൻ ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. 2017-ന് ശേഷം ആകെ ഒറ്റ ചിത്രത്തിൽ മാത്രമാണ് മീരാനന്ദൻ അഭിനയിച്ചിട്ടുള്ളത്. ലവ് ജിഹാദ് എന്ന ഈ വർഷം ഇറങ്ങിയ മലയാള ചിത്രത്തിലാണ് മീരാനന്ദൻ അഭിനയിച്ചത്. മോഹൻലാലിന് ഒപ്പം ലാൽസലാം എന്ന പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട് മീര.

ഇപ്പോൾ അജ്മാനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീരാനന്ദൻ അവിടെ നിന്നുള്ള ചിത്രങ്ങളും ചില ഫോട്ടോ ഷൂട്ടുകളും പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും മലയാളികളെ അമ്പരിപ്പിക്കുന്ന ഷൂട്ടുകളാണ് മീരാനന്ദൻ ചെയ്യാറുള്ളത്. ദുബൈയിലെ ഒരു രാത്രികാല ഓർമ്മ പങ്കുവച്ചിരിക്കുകയാണ് മീരാനന്ദൻ. സ്ലീവ് ലെസ് മിനി ഡ്രെസ്സിൽ ക്യൂട്ട് പുഞ്ചിരിയുമായി നിൽക്കുന്ന ചിത്രങ്ങളാണ് മീരാനന്ദൻ പോസ്റ്റ് ചെയ്തത്.