കൈരളി ടിവിയിൽ കുട്ടികളുടെ ഒരു പ്രോഗ്രാമിന്റെ അവതാരകയായി വന്ന് പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും ശേഷം നായികയായി മാറുകയും ചെയ്ത താരമാണ് നടി നസ്രിയ നസിം. മമ്മൂട്ടിയുടെ മകളായ പളുങ്ക് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി ബാലതാരമായി അഭിനയിക്കുന്നത് ശേഷം പ്രമാണി, ഒരു നാൾ വരും തുടങ്ങിയ സിനിമകളിലും നസ്രിയ ബാലതാരമായി വേഷമിട്ടു.
മാഡ് ഡാഡ് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി നായികയാകുന്നതെങ്കിലും നിവിൻ നായികയായി നേരം എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് ആരാധകരെ സ്വന്തമാക്കുന്നത്. അതെ വർഷം തന്നെ തമിഴിൽ രാജാറാണിയിലും നസ്രിയ നായികയായി അഭിനയിക്കുകയുണ്ടായി. അതോടെ കേരളത്തിന് പുറത്തും ഒരുപാട് ആരാധകരുള്ള നടിയായ നസ്രിയ മാറി. വളരെ പെട്ടന്നായിരുന്നു നസ്രിയ എന്ന താരത്തിന്റെ വളർച്ച.
സിനിമയിൽ അങ്ങനെ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് വളരെ അപ്രതീക്ഷിതമായി ചെറിയ പ്രായത്തിൽ തന്നെ നസ്രിയ വിവാഹിതയാകുന്നത്. നടൻ ഫഹദുമായി വിവാഹിതയായ ശേഷം നസ്രിയ സിനിമയിൽ നാല് വർഷത്തോളം ഒരു ഇടവേള എടുത്തു. കഴിഞ്ഞ വർഷത്തെ തെലുങ്ക് ചിത്രമായ അന്റെ സുന്ദരനിക്കിയാണ് നസ്രിയയുടെ അവസാനമിറങ്ങിയത്. സൂര്യയുടെ അടുത്ത പടത്തിൽ നസ്രിയ അഭിനയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.
ഇപ്പോഴിതാ ഒരു വിവാഹ ചടങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള നസ്രിയയുടെ ചില ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞ മാസം നടന്നൊരു വിവാഹ ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളാണ് ഇവ. സാരിയിൽ ക്യൂട്ട് ലുക്കിലാണ് നസ്രിയയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ക്യൂട്ട്നെസ് ആണ് നസ്രിയ മറ്റുള്ള നടിമാരിൽ നിന്ന് വ്യത്യസ്തയാകുന്നത്. ഡയമണ്ട് വെഡിങ് കമ്പനിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.