‘കടപ്പുറത്ത് സാരിയിൽ ഗ്ലാമറസ് ലുക്കിൽ നടി പാർവതി കൃഷ്ണ, എന്തൊരു അഴകെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ടെലിവിഷൻ രംഗത്ത് ഏറെ സജീവമായി നിൽക്കുന്ന താരങ്ങൾക്ക് സിനിമയിൽ അഭിനയിക്കുന്നവരെ പോലെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിക്കാറുണ്ട്. മലയാള ടെലിവിഷൻ രംഗത്ത് അഭിനയത്തിലൂടെയും അവതരണത്തിലൂടെയും പ്രേക്ഷകരുടെ മനസ്സിലേക്ക് കയറികൂടുന്നവർക്ക് സമൂഹ മാധ്യമങ്ങളിൽ പോലും വലിയ രീതിയിലുള്ള പിന്തുണയും ആരാധകരെയും ലഭിക്കുന്നത് കാണാറുണ്ട്.

മലയാള ടെലിവിഷൻ രംഗത്ത് ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ് പാർവതി കൃഷ്ണ. അമ്മ മാനസം എന്ന ടെലിവിഷൻ പരമ്പരയിലൂടെ വന്ന പാർവതി പിന്നീട് വേറെയും പരമ്പരകളുടെ ഭാഗമായി. വൈകാതെ പാർവതി അവതരണ രംഗത്തേക്ക് ചുവടുവച്ചു. ആദ്യ ടെലിവിഷൻ ഷോകളിൽ പങ്കെടുത്ത പാർവതി പിന്നീട് അവതാരകയായി മാറി. 2018-ലാണ് പാർവതി വിവാഹിതയാകുന്നത്. വിവാഹിതയായ ശേഷം ചെറിയ ബ്രേക്ക് എടുത്തു.

പിന്നീട് മാലിക്ക് എന്ന സിനിമയിലൂടെ അതിശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പാർവതി തിരിച്ചുവരവ് നടത്തി. ഇപ്പോൾ മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് പാർവതി. ഒരുപാട് പ്രേക്ഷകർ കാണുന്ന ഒരു പ്രോഗ്രാം കൂടിയാണ് ഇത്. ഇതിലെ പാർവതി കുസൃതി നിറഞ്ഞ അവതരണ ശൈലിയും കൗണ്ടറുകളും വസ്ത്രധാരണവും ഒക്കെ മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്.

പാർവതി ഇതിൽ അവതാരകയായി എത്തുമ്പോഴുള്ള എപ്പിസോഡുകളിൽ ഇടാറുള്ള വസ്ത്രങ്ങളിലുള്ള ഫോട്ടോസും വീഡിയോസും ഒക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു കടൽ തീരത്ത് സാരി ധരിച്ച് ഗ്ലാമറസ് ലുക്കിൽ തിളങ്ങിയിരിക്കുന്ന പാർവതിയുടെ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മാത്യൂസ് ആണ് വീഡിയോ എടുത്തിരിക്കുന്നത്. ആമ്പൽ എന്ന ഡിസൈനിംഗിലുള്ള സാരിയാണ് പാർവതി ധരിച്ചിരിക്കുന്നത്. അഴകായിട്ടുണ്ടെന്ന് ആരാധകരും കമന്റുകൾ ഇട്ടു.