‘എന്തൊരു ചിരിയാണ് ഇത്!! ആരാധകരുടെ മനം കവർന്ന് ക്യൂട്ട് ലുക്കിൽ നടി നസ്രിയ..’ – ഫോട്ടോസ് വൈറൽ

പളുങ്ക് എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നസ്രിയ നാസിം. ബാലതാരമായി സിനിമയിൽ തിളങ്ങുന്നതിന് മുമ്പ് നസ്രിയ കൈരളി ടി.വിയിലെ പുണ്യമാസത്തിലൂടെ എന്ന പ്രോഗ്രാമിൽ കുട്ടി അവതാരകയായി തിളങ്ങിയിരുന്നു. അത് കഴിഞ്ഞ് കുട്ടികൾക്ക് വേണ്ടിയുള്ള നിരവധി ഷോകളിൽ അവതാരകയായി പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടാണ് സിനിമയിലേക്ക് വരുന്നത്.

സ്റ്റാർ സിംഗർ ജൂനിയറിന്റെയും അവതാരക നസ്രിയ ആയിരുന്നു. അത് കഴിഞ്ഞ് ഒരു നാൾ വരും, പ്രമാണി, മാഡ് ഡാഡ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. നിവിൻ പൊളിക്ക് ഒപ്പം യുവ എന്ന ആൽബത്തിൽ ഒരുമിച്ച് ശേഷമാണ് നസ്രിയ നായികായാൻ അവസരങ്ങൾ ലഭിച്ചത്. നിവിന്റെ തന്നെ നായികയായി നേരത്തിൽ അഭിനയിച്ച് തുടങ്ങുകയും ചെയ്തു നസ്രിയ. അത് തമിഴിൽ രാജാറാണിയിൽ അഭിനയിച്ചു.

അതോടെ തമിഴ് നാട്ടിൽ ഒരുപാട് ആരാധകരെ നസ്രിയയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. സലാല മൊബൈൽസ്, ഓം ശാന്തി ഓശാന, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ സിനിമകളിൽ അതിന് ശേഷം നസ്രിയ നായികയായി. പിന്നീടായിരുന്നു ഫഹദുമായുള്ള നസ്രിയയുടെ വിവാഹം. വിവാഹ ശേഷം ചെറിയ ഒരു ബ്രെക്ക് സിനിമയിൽ നിന്ന് താരം എടുക്കുകയും ചെയ്തു.

കൂടെയിലൂടെ നസ്രിയ തിരിച്ചുവരവ് നടത്തി. ട്രാൻസ്, അന്റെ സുന്ദരനിക്കി എന്നിവയാണ് അവസാന റിലീസുകൾ. നീരജ കൊനയുടെ സ്റ്റൈലിങ്ങിൽ നസ്രിയ ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള നസ്രിയയുടെ ക്യൂട്ട് ചിരി ആരെയും ഇഷ്ടപ്പെടുത്തുന്നതാണ്. അഡ്രിൻ സെഖിറയാണ് നസ്രിയയുടെ ഈ പുതിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.