December 10, 2023

‘അതിശയനിലെ കിങ്ങിണിയാണോ ഇത്!! ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ഹോട്ട് ലുക്കിൽ നയൻ‌താര..’ – ഫോട്ടോസ് കണ്ടു നോക്കൂ

ബാലതാരമായി വർഷങ്ങളോളം സിനിമയിൽ അഭിനയിച്ച് ഒരു ഇടവേള എടുത്ത് നിൽക്കുന്ന താരമാണ് നയൻ‌താര ചക്രവർത്തി. 2006-ൽ ഇറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന മോഹൻലാൽ സിനിമയിൽ ടിങ്കുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് നയൻ‌താര. പിന്നീട് നിരവധി സിനിമകളിലാണ് നയൻ‌താര ബാലതാരമായി വേഷമിട്ടത്.

പത്ത് വർഷത്തോളം ബാലതാരമായി അഭിനയിച്ച നയൻതാരയുടെ അവസാനം ഇറങ്ങിയ സിനിമ മറുപടിയാണ്. 2016-ലായിരുന്നു ആ സിനിമ റിലീസ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് കഴിഞ്ഞ ആറ് വർഷമായി സിനിമയിൽ നയൻതാരയെ കണ്ടിട്ടേയില്ല. നയൻതാരയ്ക്ക് ഒപ്പം വന്നവരൊക്കെ നായികയായി ചുവടുവെക്കുകയും ചെയ്തു. നയൻതാരയും നായികയായി വരാനുള്ള തയാറെടുപ്പിലാണ്.

തമിഴിൽ ജന്റിൽമാൻ 2-വിൽ രണ്ട് നായികമാരിൽ ഒരാളായി അഭിനയിക്കാൻ ഒരുങ്ങുന്ന നയൻതാരയുടെ പ്രവേശന പ്രഖ്യാപനം വലിയ രീതിയിൽ ആയിരുന്നു. സിനിമയുടെ ഷൂട്ടിംഗ് പക്ഷേ ഇതുവരെ ആരംഭിച്ചിട്ടില്ല. അതിന് മുമ്പ് മലയാളത്തിൽ ഇനി നായികയായി മാറുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. സിനിമയിൽ നിന്ന് വിട്ടുനിന്ന കാലയളവിലും നയൻതാര തിളങ്ങി നിന്നു.

സമൂഹ മാധ്യമങ്ങളിൽ നയൻ‌താര പോസ്റ്റുകൾ വന്ന വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ ജീൻസും ടി ഷർട്ടും ധരിച്ച് ഹോട്ട് ലുക്കിൽ നിൽക്കുന്ന ഫോട്ടോസ് നയൻ‌താര പങ്കുവച്ചിട്ടുണ്ട്. അതിശയനിൽ അഭിനയിച്ച കിങ്ങിണിയാണോ ഇതെന്ന് പലരും സംശിച്ചുപോകുന്നു. ഭാവി നായികയ്ക്ക് ഇപ്പോൾ തന്നെ ആരാധകർ ധാരാളമാണ് ഉള്ളത്.